അൺഎക്സ്പെക്ടഡ് ലൗ ❤️-1

852 44 6
                                    




5 അടി 6 ഇഞ്ച് പൊക്കം. ഒതുക്കമുള്ള ശരീരം. നല്ല വെളുത്ത നിറം. ദീർഘവൃത്താകൃതിയിലുള്ള മുഖം. ചെറിയ കണ്ണുകൾ. കട്ടി പിരികം. നീണ്ട മൂക്ക്.  സ്‌ട്രയ്റ്റ് ഷോൾഡർ. കോലൻ മുടി. ഞാൻ കണ്ണാടിയുടെ മുമ്പിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.

ഈ മുടി ബോയ് കട്ട് ചെയ്ത്, ഒരു വലിയ കണ്ണടയെടുത്ത് മുഖത്ത് വെച്ച്, ജീൻസ് പാന്റും ഫുൾ സ്ലീവ് ഷർട്ടും അതിനുമുകളിൽ ഒരു ജാക്കറ്റും ഇട്ടാൽ ഞാൻ ഒരു പെണ്ണാണെന്ന് ആരും തന്നെ പറയില്ല.

ഞാൻ കത്രിക കൈയിലെടുത്തു. യുട്യൂബിൽ നിന്ന്  പഠിച്ച രീതിയിൽ മുടി വെട്ടി. അരവരെയുണ്ടായിരുന്ന എന്റെ മുടി ഇപ്പോൾ തോൾ വരെയായി. അത്‌ വീണ്ടും കുറഞ്ഞു കുറഞ്ഞു വന്നു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ മുടി നെറ്റിയിലേക്ക് ചാടികിടക്കുന്ന രീതിയിൽ ചീകി വെച്ചു.

മാളിൽ നിന്ന് വാങ്ങിയ ഡ്രസുകളിൽ നിന്ന് ക്രീം കളറുള്ള പാന്റും ബ്രൗൺ ജാക്കറ്റും കയ്യിലെടുത്തു.

എല്ലാം ഇട്ടുകഴിഞ്ഞ് കണ്ണടയെടുത്ത് കണ്ണിൽ വെച്ച് ഞാൻ ഡ്രസ്സിംങ് റൂമിലെ കണ്ണാടിയിൽ നോക്കി. എന്നെ കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എങ്ങനെ നോക്കിയാലും ഞാനൊരു ആണാണെന്നേ ഇപ്പോ പറയൂ.

ഞാൻ കണ്ണാടിയിൽ നോക്കി പറഞ്ഞു.

"ഗുഡ് ബൈ മിസ് ആൽഫി ആൻഡ് വെൽക്കം മിസ്റ്റർ ആൽഫി."

കേരളത്തിലേക്ക് വരുന്നതിന് മുമ്പ് എന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലായ നിമിഷം തന്നെ എന്റെ മനസ്സിൽ തെളിഞ്ഞ ഐഡിയ ആണ് ഇത്. അന്നു മുതൽ കുത്തിയിരുന്നു ഇതെങ്ങനെ വർക്കൗണ്ട് ആക്കാമെന്ന് പ്ലാൻ ചെയ്യുകയായിരുന്നു.

ആണുങ്ങളുടെ നടപ്പിന്റെയും സംസാരത്തിന്റെയും രീതികളും അവരുടെ സൈക്കോളജിയുമെല്ലാം റിസേർച്ച് ചെയ്യേണ്ടി വന്നു. അതിന് കാണാവുന്ന സിനിമകളൊക്കെ കണ്ടു.

പെട്ടെന്ന് ഡോറിലൊരു തട്ട് കേട്ടു.
"കുറെ നേരമായല്ലോ ഇറങ്ങാറായില്ലേ?" ഏതോ ഒരു ആന്റിയുടെ ശബ്ദം.

അൺഎക്സ്പെക്ടഡ് ലൗ ❤️Where stories live. Discover now