അൺഎക്സ്പെക്ടഡ് ലൗ ❤️-15

306 35 15
                                    









"പ്രണയത്തിന്റെ സിമ്പലായ പൂവിലേക്ക് നോക്കിയപ്പോൾ സാറിന്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം മുഴുവനായി പുറത്തേക്ക് വന്നു.

സാർ സ്നേഹിക്കുന്നയാൾകൂട്ടത്തിൽ ഉണ്ടെങ്കിൽ, സാർ ഇപ്പൊ ആ പൂവിൽ നിന്ന് കണ്ണെടുത്ത് ആരെയാണോ നോക്കുന്നത് ആ ആളോടുള്ള പ്രണയമായിരിക്കും സാറിന്റെ ഉള്ളിൽ ഈ സമയത്ത് അലയടിച്ചുകൊണ്ടിരിക്കുന്നത്. നീ നോക്കിക്കോ."

”ആ പറഞ്ഞത് കുറച്ച് കൂടിപ്പോയില്ലേ ടോണി.“ ഞാൻ അവനെ സംശയത്തോടെ നോക്കി.

”ദേ, ഈ ഞാൻ, ഈ കാര്യത്തിൽ പിഎച്ച്ഡി കഴിഞ്ഞു നിൽക്കുന്നതാ. അതുകൊണ്ട് യു ജസ്റ്റ് വെയ്റ്റ് ആൻഡ് സീ.." അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു പറഞ്ഞു.

അങ്ങനെ ഞങ്ങൾ രണ്ടുപേരും ഇച്ചായനെ കാര്യമായി നോക്കാൻ തുടങ്ങി. അതിനിടയ്ക്ക് ആ ടേബിളിൽ പലയാളുകളുടെയും അടുത്ത് അവർ ഓർഡർ ചെയ്ത ഫുഡ് എത്തി തുടങ്ങിയിരുന്നു. അതൊന്നും അങ്ങേര് അറിയുന്നത് കൂടിയില്ല. പകരം വേറെ ലോകത്താണ്..

എന്റെ നെഞ്ചിടിപ്പ് കൂടി. ടോണി പറഞ്ഞത് പോലെയാണെങ്കിൽ ഏതവളായിരിക്കും അത് എന്നോർത്ത് ഞാനും ടെൻഷൻ അടിക്കാൻ തുടങ്ങി...

ഇച്ചായന്റെ കണ്ണുകളുടെ ഓരോ ചലനവും കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങി.

ഇച്ചായന്റെ ആ നോട്ടം പതിയെ പൂവിൽ നിന്ന് വേർപ്പെടുകയും പതിയെ പതിയെ ആ തീക്ഷ്ണതയേറിയ നോട്ടം എന്റെ നേരെ, എന്റെ കണ്ണുകളിലേക്ക് വന്ന് തറച്ച് നിൽക്കുകയും ചെയ്തു....

ഞങ്ങളുടെ നേരെ ഇച്ചായൻ നോക്കിയതും ഞങ്ങൾ ഒരുപോലെ തല താഴ്ത്തി.

ശ്ശേ ഞങ്ങൾ രണ്ടും ഇച്ചായനെ നോക്കുന്നത് കണ്ടപ്പോൾ അങ്ങേര് എന്ത് വിചാരിച്ച് കാണും.. ഞങ്ങൾ അങ്ങേരുടെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ചിന്തിച്ച് കാണില്ലേ... എനിക്ക് ആകെ ചമ്മൽ തോന്നി.

അൺഎക്സ്പെക്ടഡ് ലൗ ❤️Where stories live. Discover now