"ഞാൻ ഇനി മുതൽ സ്ഥിരമായിട്ട് ഈ ഫ്ലാറ്റിലാണ് താമസിക്കാൻ പോകുന്നത്..."
ഇച്ചായൻ പറഞ്ഞു കഴിഞ്ഞതും എന്റെ കയ്യിൽ ഉണ്ടായിരുന്ന ചെട്ടി താഴെ വീണ് പൊട്ടിയതും ഒരുമിച്ചായിരുന്നു.
ഇച്ചായൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു.
കറക്ട് സമയത്ത് ചെടി ചെട്ടിയും കൈയിൽ നിന്ന് പോയി.
"എന്ത് പറ്റിയടാ.." സണ്ണി ഹോളിൽ നിന്ന് വിളിച്ച് ചോദിച്ചു.
"ഒന്നുമില്ലടാ ഒരു ചെട്ടി പൊട്ടിയതാ.." ഞാനും വിളിച്ചു പറഞ്ഞു.
ഞാൻ നേരത്തെ ഇച്ചായനെപ്പറ്റി സണ്ണിയോട് പറഞ്ഞത് ഇച്ചായൻ കേട്ടിട്ടുണ്ടെങ്കിൽ.. പൊളിച്ച്!
അതുകൊണ്ട് തന്നെ എനിക്ക് ഇച്ചായന്റെ മുമ്പിലേക്ക് പോകാൻ മടി തോന്നി. ഞാൻ ഹോളിലേക്ക് പോകാതെ ബാൽക്കണിയിൽ തന്നെ നിന്ന് പൊട്ടിയ പീസെല്ലാം പെറുക്കി മാറ്റികൊണ്ടിരുന്നു.
ഇച്ചായൻ അകത്ത് തന്നെ നിൽക്കുകയാണോയെന്ന് അറിയാൻ ഞാൻ പതുക്കെ എഴുന്നേറ്റ് ബാൽക്കണിയുടെ കർട്ടൻ പതിയെ വകഞ്ഞു മാറ്റി ഗ്ലാസ് വാതിലിലൂടെ അകത്തേക്ക് നോക്കി.
അകത്ത് സണ്ണി ഏതൊക്കെയോ കവർ പൊട്ടിച്ചുകൊണ്ടിരിക്കുന്നു.
അപ്പോൾ ഇച്ചായൻ എവിടെ??
പെട്ടെന്ന് എന്റെയടുത്തായിട്ട് കാൽ പെരുമാറ്റം കേട്ടു. ഞാൻ നിവർന്ന് നിന്ന് നോക്കിയപ്പോൾ തൊട്ടുമുമ്പിൽ ഡേവിച്ചായൻ..
അങ്ങേരെ കണ്ട് പേടിച്ച് ഞാൻ പുറകോട്ട് മാറിയതും ടൈൽസിൽ കിടന്ന മണ്ണിൽ തെറ്റി പുറകിലുണ്ടായിരുന്ന ചെടികളുടെ മീതേക്ക് വീഴാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു..
പെട്ടെന്ന് ഇച്ചായൻ എന്റെ കൈയിൽ പിടിച്ച് എന്നെ വീഴാതെ നിർത്തി..
എന്റെ ഹൃദയമിടിപ്പിന്റെ രീതി ഇങ്ങനെ തുടർന്നാൽ ചത്തുപോകുമോയെന്ന് വരെ തോന്നി.
ŞİMDİ OKUDUĞUN
അൺഎക്സ്പെക്ടഡ് ലൗ ❤️
Romantizmആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...