പ്രൊജക്ട് ടീമിലേക്ക് എന്നെ സെലക്ട് ചെയ്തന്നറിഞ്ഞപ്പോൾ മുതൽ എന്റെ സമാധാനം നഷ്ടപ്പെട്ടു. അന്ന് രാത്രി നന്നായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല.
ടീമിൽ ഉള്ളവർ ഓഫീസ് ടൈമിനേക്കാൾ ഒരു മണിക്കൂർ നേരത്തെ ഓഫീസിൽ ചെന്ന് റിപ്പോർട്ട് ചെയ്യണമെന്നുള്ളതുകൊണ്ട് പിറ്റേന്ന് നേരത്തെ തന്നെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.
ഓഫീസിലേക്ക് പോകുന്ന വഴി കണ്ട ഒരു കുരിശ് പള്ളിയുടെ സൈഡിലായി വണ്ടി ഒതുക്കി. എന്നിട്ട് കുരിശ് പള്ളിയിൽ കയറി പത്ത് മെഴുകുതിരി നിരത്തി കത്തിച്ച് വെച്ചു.
എന്നിട്ട് കണ്ണടച്ച്, കൈകൂപ്പി അടുത്താരും ഇല്ലാത്തകൊണ്ട് ഉച്ചത്തിൽ തന്നെ പ്രാർത്ഥിച്ചു...
"എന്റെ കർത്താവേ, എല്ലാ പണികളും ഞാൻ തന്നെ അങ്ങോട്ട് കയറി ചോദിച്ചു വാങ്ങിച്ചതാണെന്ന് അറിയാം. ഇപ്പോഴും അങ്ങനെ തന്നെയാണ് ഈ പുതിയ പണിയും കിട്ടിയിരിക്കുന്നതെന്ന് അറിയാം... എന്നാലും ഇനി വരാനിരിക്കുന്ന കടുവയുടെ ഉപദ്രവങ്ങളിൽ നിന്നും എന്നെ കാത്തുരക്ഷിക്കണേ.. ആമേൻ.."
"ഇനി ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നാലും ഞാൻ വിചാരിക്കാതെ നീ രക്ഷപ്പെടില്ല മോനെ..."
അതുകേട്ട് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. വീണ്ടും ഡേവിഡ്....
അങ്ങേരെ ഒന്ന് മനസിൽ വിചാരിച്ചാൽ പോലും മുമ്പിൽ പ്രത്യക്ഷമാകും. എന്തൊരു അവതാരമാണിത്...
എവിടെ ചെന്നാലും ഡേവിഡ്... എങ്ങോട്ട് നോക്കിയാലും ഡേവിഡ്... ഈ ഡേവിഡ് എന്താ സർവ്വവ്യാപിയാണോ.. ഞാൻ അത് ചിന്തിച്ച് അങ്ങേരെയും നോക്കി നിന്നു.
ഡേവിച്ചായൻ എന്നെ മറികടന്ന് നടയിൽ തിരി കത്തിച്ചു വെച്ചു.
അപ്പൊ ദൈവവിശ്വാസവും ഉണ്ട്...
എങ്ങനെ ഉണ്ടാവാതിരിക്കും ഇച്ചായനല്ലേ..
എന്റെ മനഃസമാധാനം കളയാനായി ജനിച്ച ഒരു ഇച്ചായൻ...
ESTÁS LEYENDO
അൺഎക്സ്പെക്ടഡ് ലൗ ❤️
Romanceആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...