"വേർ ഇസ് യുവർ ലാപ്ടോപ്പ്?" ഇച്ചായൻ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു.
"ബാഗിലുണ്ട് സർ" ഞാൻ പറഞ്ഞു.
"എങ്കിൽ ബാഗും എടുത്തോ.." അത് പറഞ്ഞിട്ട് ഇച്ചായൻ അവിടുന്ന് പോയി.
ഞാൻ സ്വർഗ്ഗം കിട്ടിയ സന്തോഷത്തിൽ ഉള്ള ബാഗെല്ലാം കൈയിൽ എടുത്തു.
"ഇതെന്തിനാടാ എല്ലാം കൂടെ എടുക്കുന്നേ.." കാർത്തിക് ചോദിച്ചു.
"ഞാൻ ലാപ്ടോപ്പ് ഏതിലാ വെച്ചതെന്ന് മറന്നുപോയി."
പിന്നെ കുറച്ച് സങ്കടമൊക്കെ മുഖത്ത് വരുത്തി എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു.
ഞാൻ മുറിയിൽ നിന്ന് ഇറങ്ങാൻ നേരം ‘പാവം’ എന്നൊക്കെ അവർ പറയുന്നത് കേട്ടു. ഉള്ളിൽ ഒരു ബ്രേക്ക് ഡാൻസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് എനിക്കല്ലേ അറിയൂ...
പുറത്തേക്കിറങ്ങിയപ്പോൾ ഇച്ചായൻ ലിഫ്റ്റിനടുത്തേക്ക് നടക്കുന്നത് കണ്ടു. ഞാനും ഇച്ചായനൊപ്പം ലഗേജ്ജുമെടുത്ത് ഓടിയടുത്തു.
ഇച്ചായൻ നടപ്പ് സ്ലോ ആക്കി നിന്നു. എന്നിട്ട് എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടം എന്റെ ഹൃദയത്തിൽ കൊണ്ടു.
'പേടിച്ചു പോയോ?' ആ കണ്ണുകൾ എന്നോട് ചോദിക്കുന്നതായി ഞാൻ ഊഹിച്ചു.
'പേടിച്ചു, വരാൻ താമസിച്ചപ്പോൾ...
എങ്കിലും എന്റെ ഇച്ചായൻ വരുമെന്ന് എനിക്ക് അറിയാമായിരുന്നു..’ ഞാനും കണ്ണുകൾകൊണ്ട് മറുപടി പറഞ്ഞു.‘ഞാൻ ഇവിടെ ഉള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത്..?’ വീണ്ടും കണ്ണുകൾ ചോദിച്ചു.
എവിടെ അങ്ങേര് ഇത് വെല്ലോം ചോദിക്കുമോ. എല്ലാം എന്റെ പ്രതീക്ഷയാണ്. വേണമെങ്കിൽ ഇങ്ങനെ ചോദിക്കും: “ആർ യു ക്ലിയർ ഓൺ യുവർ ടാസ്ക് ആന്റ് വാട്ട് യു ഷുഡ് ബി വർക്കിങ് ഓൺ?” അല്ലെങ്കിൽ, “വാട്ട് ആറന്റ് ക്ലിയർ? വൈ ആർ യു ഹെസിറ്റേറ്റിങ് റ്റു ആസ്ക് മി?”
ESTÁS LEYENDO
അൺഎക്സ്പെക്ടഡ് ലൗ ❤️
Romanceആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...