chapter 63

855 77 185
                                    

പറഞ്ഞത് പോലെ അധികം ലേറ്റ് ആക്കാതെ തന്നെ വന്നിട്ടുണ്ട്🙂

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov:-

ദിവസങ്ങൾക്ക് ശേഷം:-

" ഓക്കെ ദേ എത്തിയിരിക്കുന്നു മാഡം, ഇറങ്ങിക്കോ..." ഗേറ്റിന് മുന്നിലായി സ്കൂട്ടി നിർത്തിക്കൊണ്ട് ആഷി പറഞ്ഞു. ഞാൻ പുഞ്ചിരിയോടെ സ്‌കൂട്ടിയിൽ നിന്നുമിറങ്ങി.

" ഇന്ന് രാത്രി തന്നെ നിന്റെ കസിന് റിസപ്‌ഷൻ വെക്കണമായിരുന്നോ? ആകെ നിന്റെ കൂടെ കറങ്ങാൻ പറ്റുന്നത് സൺഡേ മാത്രമാണ്..." ഞാൻ പരിഭവത്തോടെ പറഞ്ഞു.

" എന്നാൽ പിന്നെ നീ ഹിറ്റ്ലരോട് എനിക്ക് മാത്രം ഇനി മുതൽ സൺഡേ കൂടാതെ വേറൊരു ദിവസം കൂടി ലീവ് അനുവദിക്കാൻ പറയ്..." അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

" അയ്യടാ, ആ പാവം അഖിലിനെ സോപ്പിട്ട് ഇടയ്ക്കിടെ ഒരു മണിക്കൂർ മുന്നേ മുങ്ങുന്നതും പോരാഞ്ഞിട്ടാണ് ഒരു ദിവസം കൂടി ലീവ്..." ഞാനവളെ നോക്കി തറപ്പിച്ചൊരു നോട്ടം നോക്കി കൊണ്ട് പറഞ്ഞു.

"പോടീ..." അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി. " വേറൊരു കാര്യം ഇതിപ്പോൾ രണ്ടുമൂന്ന് പ്രാവിശ്യമായി ഞാൻ നിന്നെ ഇങ്ങോട്ട് പിക്ക് ചെയ്യാനാനായി വരുന്നത്, ഇനി കുറച്ച് നാളെത്തേക്ക് പൊന്ന് മോള് എന്നെ പിക്ക് ചെയ്യാനായി എന്റെ വീട്ടിലോട്ട് വാ..." അവൾ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

" ഇപ്രാവശ്യം ഞാൻ തോമസങ്കിളിനേയും കൂട്ടി നിന്നെ വന്ന് പിക്ക് ചെയ്യാം എന്ന് തന്നെയാണ് ഉറപ്പിച്ചിരുന്നത്, അപ്പോഴല്ലേ മേരിച്ചേച്ചിയും തോമസങ്കിളും മുത്തുവിന് വെക്കേഷൻ ആയത് കൊണ്ട് ചേച്ചിയുടെ അനിയത്തിയുടെ അടുത്തേക്ക് പോയത് പിന്നെ ഞാനെന്ത് ചെയ്യാനാണ്..." ഞാൻ അവളെ നോക്കി ഇളിച്ചോണ്ട് കൈമലർത്തി കാണിച്ചു.

" ഞാൻ പറയുന്നത് അവരെയും കൂട്ടി കാറിൽ വരാനല്ല ദേ മോളുടെ ആ കുതിരവണ്ടിയേയും എടുത്ത് വരാനാണ്..." ആഷി പോർച്ചിൽ കിടക്കുന്ന എന്റെ സ്‌കൂട്ടിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.

" എന്താണെന്നറിയില്ല ഇവിടെ വന്നപ്പോൾ തൊട്ട് എവിടെ പോകുമ്പോഴും കാറിൽ ആയത് കൊണ്ട് ഇപ്പോൾ സ്കൂട്ടി എടുത്ത് പോകാൻ വലിയ മടിയാടി... അതിപ്പോൾ ജിതയാണ് അധികവും ഉപയോഗിക്കൽ..."  ഞാന്‍ നിരാശഭാവം അഭിനയിച്ച് കൊണ്ട് പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now