" ദീദി..." വിക്കി എന്റെ അടുത്തു വന്നു എന്റെ കയ്യിൽ തട്ടി വിളിച്ചു. ഞാൻ ഞെട്ടലോടെ അവനെ നോക്കി.
അവൻ കണ്ണ് കൊണ്ട് ചുറ്റോടും നോക്കുന്നത് കണ്ട് ഞാനും അങ്ങോട്ടേക്ക് നോക്കി. പുറത്തേക്കിറങ്ങാൻ പോയ ആൾക്കാരെല്ലാം എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു. ഞാൻ നിലവിളിച്ച ശബ്ദം ഇത്തിരി ഉറക്കെയായി പോയെന്ന് തോന്നുന്നു, ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി സൈക്കളിൽ നിന്ന് വീണ ചിരി ചിരിച്ചു. എനിക്ക് വട്ടാണെന്ന മട്ടിൽ ഒരു നോട്ടം കൂടി നോക്കിയിട്ട് അവരൊക്കെ അവരവരുടെ കാര്യങ്ങളിൽ തിരിഞ്ഞു.
ഞാൻ വീണ്ടും ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി,എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
"ഇയാൾ എന്താ ഇവിടെ?" ഹിറ്റ്ലർ പോയതും ഞാൻ വിക്കിയുടെ മുഖത്തേക്ക് നോക്കി.
"ഏഹ്! അത് പിന്നെ dude എന്താ ഇവിടെ എന്ന് എന്നോടാണോ ചോദിക്കുന്നത്! മൂവി കാണാൻ വന്നതായിരിക്കണം..." അവൻ കൈ അവന്റെ തലയുടെ പിറകിൽ വെച്ചു പരുങ്ങി കളിച്ചു.
" സത്യം പറയടാ നിനക്ക് അറിയാമായിരുന്നില്ലേ അയാൾ ഇന്ന് ഇവിടെ വരുമെന്ന്?" ഞാൻ സംശയത്തോടെ അവനെ നോക്കി.
" ങേ! അതെങ്ങനെ എനിക്ക് അറിയും?" അവൻ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
ഇവന്റെ ഈ പരുങ്ങിക്കളി കാണുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ഇപ്പോൾ ചീഞ്ഞു നാറുന്നു. ഒരു ഹൊറർ മൂവിക്ക് പോലും ഞാൻ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എന്നെ കൊണ്ട് സമ്മതിപ്പിക്കുന്നു, വെറുതെ ഒരു ലോലിപോപ്പ് പോലും കൊടുക്കാത്ത അവന്റെ ഏതോ ഒരു ഫ്രണ്ട് അവന് ഫ്രീയായിട്ട് ടിക്കറ്റ് കൊടുക്കുന്നു, ഇതൊന്നും കൂടാതെ ഇവിടെ വന്നത് തൊട്ട് മഫ്ടിയിൽ വന്ന പോലീസുകാരനെ പോലെ ചുറ്റോടും നിരീക്ഷിക്കുന്നു, തല നിറയെ സിനിമയെ കുറിച്ചുള്ള ചിന്തയിലായതിനാൽ അന്നേരം ഇതിനെ കുറിച്ചു വലുതായി ചിന്തിച്ചില്ല. ഇപ്പോൾ ഒരൊന്നായി തെളിഞ്ഞു വരുന്നു...
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...