സോറി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് അറിയാം... നാട്ടിൽ നിന്നും വന്നതിന് ശേഷം നല്ല കുട്ടിയായി എഴുതി വേഗം അപ്‌ഡേറ്റ് ചെയ്യണം എന്നൊക്കെ വിചാരിച്ചതാണ് പക്ഷേ ഒന്നും നടന്നില്ല...😔
കൊറോണ കാരണം മൂന്ന് ആഴ്ച്ചത്തോളമായി റൂമിൽ തന്നെ, പക്ഷേ ഫുൾ ടൈം ന്യൂസിന്റെ പിറകിലായത് കാരണം എഴുതാനുള്ള മൂഡും വന്നില്ല, അവസാനം എങ്ങനെയൊക്കെയോ എഴുതി തീർത്തു...
ഡബിൾ അപ്‌ഡേറ്റ് ആണ് പക്ഷേ എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ അത്ര അടിപൊളി ചാപ്റ്റേഴ്‌സ് ആയിരിക്കില്ല, പക്ഷേ ഈ ചാപ്റ്ററോടെ കഥയെ ഒരു ചെറിയ കരക്ക് അടുപ്പിച്ചു,
എഡിറ്റ് കഴിഞ്ഞിട്ടില്ല...
എൻജോയ്...☺️
°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi 's pov:-
സ്കൂട്ടി പാർക്ക് ചെയ്ത്, ബാഗിൽ കിടന്ന ചാവി എടുത്ത് ഡോർ തുറന്ന് അകത്തേക്ക് കയറി.
മമ്മി കോളേജിൽ പോയില്ലേ? റൂമിനകത്ത് നിന്നുള്ള മമ്മിയുടെ സംസാരം കേട്ട് ഞാൻ റൂമിനടുത്തേക്ക് നടന്നു.
മമ്മി ആരോടോ ഫോണിൽ സംസാരിക്കുകയാണ്, 500 വാൾട്ടിന്റെ ബൾബ് കത്തിച്ചു വെച്ചത് പോലെ തിളങ്ങുന്നുണ്ട് മുഖം, ഇതാരോടാണ് മമ്മി ഇങ്ങനെ സന്തോഷത്തോടെ സംസാരിക്കുന്നത് എന്നറിയാനായി ഞാൻ മമ്മിയുടെ സംസാരം ശ്രദ്ധിച്ചു.
" നിനക്ക് മനസ്സിലാവില്ല സേതു എന്റെ സന്തോഷം, ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയും അധികം സന്തോഷിച്ച ദിവസം വേറെയില്ല..."
ഫോണിൽ മമ്മിയുടെ കൂടെ ഹൈദരാബാദിയിൽ ജോലി ചെയ്തിരുന്ന സേതുവാന്റിയാണെന്ന് മനസ്സിലായി. പക്ഷേ സേതുവാന്റിയോട് പറഞ്ഞ ആ ഡയലോഗിന്റെ അർത്ഥം മനസ്സിലായില്ല.
" ഇന്നലെ രാത്രി വർമേട്ടൻ ഈ കാര്യം പറഞ്ഞത് തൊട്ട് ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല, ഹർഷയെ കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കാൻ പറ്റില്ല എന്നോ പറഞ്ഞു അവൾ ഈ കല്യാണം വേണ്ട എന്ന് പറഞ്ഞാലോ എന്നോർത്ത്, പക്ഷേ അവൾ പെട്ടന്ന് തന്നെ സമ്മതിച്ചു. ഇതിൽ കൂടുതൽ സന്തോഷം എനിക്ക് വേറെ എന്ത് വേണം... ഫിലിപ്പച്ചായനോട് പറഞ്ഞപ്പോൾ ഇച്ഛായനും പൂർണ്ണ സമ്മതം, ഇച്ഛായനും അടുത്ത് വരുന്നുണ്ടെന്നാണ് പറഞ്ഞത്, അത് കൊണ്ട് എത്രയും പെട്ടന്ന് കല്യാണം നടത്തണമെന്നാണ് ആഗ്രഹം..."
YOU ARE READING
°എന്റെ ഹിറ്റ്‌ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്‌ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...