Thanks to iLoveTheRainyDays for helping me😍😍😍😍😍(ഒന്നുമില്ലെങ്കിലും ഒരു മണിക്കൂർ കുത്തിയിരുന്ന് എനിക്ക് എഡിറ്റിംഗ് ചെയ്തു തന്നില്ലേ)😊☺
ഇഷ്ടപെട്ടങ്കിൽ പ്ലീസ് വോട്ട് & കമന്റ്....☺😊
°°°°°°°°°°°°°°°°°°°°°°°°°°°°
"Excuse me...." പെട്ടെന്ന് എനിക്കു പിറകിൽ നിന്നും ആരുടെയോ ശബ്ദം...
കേൾക്കുമ്പോൾ നല്ല പരിചയം തോന്നുന്നു,ആരാണാവോ?...ആലോചനയോടെ ഞാൻ തിരിഞ്ഞു നോക്കി, എന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ശരിക്കൊന്നു ഞെട്ടി.
ഹിറ്റ്ലർ.....oh my god....!
ഇയാളെന്താ ഇവിടെ എന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചത്.പിന്നെ ഒരു സംശയം തോന്നി,ദൈവമേ,ആ പെൺകുട്ടി കുറച്ചു മുമ്പ് പറഞ്ഞ ഭയ്യ ഇയാളായിരിക്കുമോ.....
എന്നെ കണ്ടപ്പോൾ ഹിറ്റ്ലറുടെ മുഖത്തും സംശയം നിറഞ്ഞത് ഞാൻ കണ്ടു.അയാളും എന്നെയിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നർത്ഥം...."സോറി sir...." ഞാൻ അയാളെ നോക്കി.
"സോറി!!!" അയാൾ നെറ്റി ചുളിച്ചു.for what??"
ഞാനും ഓർത്തു ഞാനെന്തിനാണ് ഇപ്പോൾ ഇയാളോട് സോറി പറഞ്ഞത്....
"ഓഹ് സോറി ,സോറി sir...."അതോർത്തതും അറിയാതെ അയാളെ നോക്കിക്കൊണ്ടു ഞാൻ വീണ്ടും പറഞ്ഞുപോയി.അത് പറഞ്ഞതും പക്ഷെ ഹിറ്റ്ലറിൻറെ നെറ്റി കൂടുതൽ ചുളിയുകയാണുണ്ടായത്....അയാളുടെ എന്റെ നേർക്കുള്ള നോട്ടം കണ്ടാൽ തോന്നും ഞാനെന്തോ കള്ളത്തരം ചെയ്യാൻ വേണ്ടി ഇവിടെ വന്നതാണെന്ന്...
അയ്യോ നീയെന്താ ഈ കളിക്കുന്നത് ഹയാ.... അങ്ങനെ തോന്നിയതും പേടിയോടെ പിറകോട്ടേക്കു ഞാൻ നീങ്ങി,oops!! ഉടൻ തന്നെ സ്ലിപ്പായി വീഴാനാഞ്ഞു.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...