ഹേയ് റീഡേഴ്‌സ്, update ചെയ്യാൻ ലേറ്റ് ആവും എന്നു ആദ്യമേ പറഞ്ഞത് കൊണ്ട് ക്ഷമയൊന്നും ചോദിക്കുന്നില്ല...😀 ഒരു ചെറിയ ചാപ്റ്ററാണ് ഇത്... പെട്ടന്ന് എഴുതണം എന്നു ആഗ്രഹം ഒക്കെയുണ്ടെങ്കിലും എന്തോ ഒരു മൂഡ് വരുന്നില്ല, പക്ഷേ പേടിക്കേണ്ട next ചാപ്റ്റർ വേഗം update ചെയ്യാം... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു☺️.....
Total confusion ആവണ്ട എന്നു കരുതി പറയുന്നതാണ് ആദ്യം ഹിറ്റ്ലറുടെ POVയിലൂടെയും പിന്നെ ഹയാത്തിയുടെ POVയിലൂടെയുമാണ് ഈ ചാപ്റ്റർ പോകുന്നത്...☺️
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Harsha's pov :-
"ഹർഷാ...ഇവിടെ..." റെസ്റ്റോറന്റിൽ കയറി രാഹുൽ എവിടെ എന്നു നോക്കി കൊണ്ടിരിക്കുമ്പോഴാണ് അവൻ പിറകെ നിന്നും വിളിച്ചത്.
ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.
"നീ എന്തായാലും ഇവിടെ തന്നെ വരാൻ പറഞ്ഞത് നന്നായി, ഞാനാണെങ്കിൽ നല്ലത് പോലെ വിശന്നിരിക്കുകയായിരുന്നു..." ഞാൻ ഇതും പറഞ്ഞു അവന്റെ അടുത്തുള്ള ചെയർ വലിച്ചെടുത്തു അതിലേക്കിരുന്നു.
" ങേ! നീ ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേ? ഞാൻ നിന്നെ ഇവിടേക്ക് വിളിപ്പിച്ചത് കുറച്ചാൾക്കാരെ പരിചയപ്പെടുത്താനാണ്, അല്ലാതെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനല്ല..."
"അതാര്!!" ഞാൻ ചുറ്റോടും നോക്കി.
"അവർ ഇവിടെ എത്തിയിട്ടില്ല. ഒരു പത്ത് മിനിറ്റിനുള്ളിൽ ഇവിടെ എത്തും..." അവൻ എന്നെ നോക്കി പറഞ്ഞു.
YOU ARE READING
°എന്റെ ഹിറ്റ്‌ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്‌ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...