"ദീദി എഴുന്നേൽക്ക് time എന്തായെന്നാ വിചാരം ദീദി...."വിക്കി എന്റ്റ്റെ bedൽ നിന്നും വിളിച്ചു.
"എത്രയായി time..."ഞാൻ നല്ല ഉറക്കച്ചടവിൽ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു.
"ജസ്റ്റ് 10 മണി ദാ ഇപ്പോൾ ആയതേ ഉള്ളൂ.."അവൻ ഒരു കുസൃതിചിരിയോടെ പറഞ്ഞു.
"ഊഹ് അത്രയും ആയോ??എന്നാ എഴുന്നേൽകാം അല്ലേ???"ഞാൻ അവനെ നോക്കി പറഞ്ഞു.
"അയ്യോ ഇത്ര പെട്ടന്നോ!!!"വിക്കി എന്നെ ചൂടാകാനുള്ള ശ്രമത്തിലാണെന്ന് എനിക്കു മനസ്സിലായി.
"ഞാൻ ഫ്രഷ് ആയിട്ട് വരാം നിങ്ങളെല്ലാരും ഫുഡ് കഴിക്കാൻ തുടങ്ങിക്കോ..."ഞാൻ ഇതും പറഞ്ഞു ബാത്രൂമിലേക്ക് നടന്നു. ഇനിയും അവിടെ നിന്നാൽ അവനു എന്തെങ്കിലും അടുത്തത് പറയാനുണ്ടാകും.
ഞാൻ താഴോട്ടെക്ക് ചെന്നപ്പോൾ ആരും food കഴിക്കാൻ തുടങ്ങിയിട്ടില്ലായിരുന്നു.
"ഇതെന്താ ആരും food കഴിക്കാൻ സ്റ്റാർട്ട് ചെയ്യാതെ???"ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
"ഇവിടെ ഒരാളുടെ darling sweet daughter വന്നിട്ട് കഴിച്ചാൽ മതിയെന്നാണ് ഓർഡർ" വിക്കി എന്റ്റ്റെയും പപ്പയുടെയും മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.ഞാൻ പപ്പയെ നോക്കിപുഞ്ചിരിച്ചു
"ഒരു പപ്പയും മോളും"വിക്കി കുറച്ചു ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു.
"പോടാ"ഇതും പറഞ്ഞ് ഞാൻ അവന്റ്റെ തലയിൽ ചെറുതായി തട്ടി.
ഹിറ്റ്‌ലരുടെ PA ആയത് പപ്പയോടും മമ്മിയോടും ഇതുവരെ പറഞ്ഞില്ല.എന്റ്റ്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യവും ഞാൻ ഇവരോട് രണ്ടുപേരോടും ഷെയർ ചെയ്യാറുണ്ട്.ഒരു കാര്യം ഒഴിച്ച് 4വർഷങ്ങൾക്ക് മുമ്പ് ഹിറ്റ്ലരെ കണ്ടതും അന്നു നടന്ന സംഭവവും...പപ്പയോട് അതൊരിക്കൽ സൂചിപ്പിച്ചിരുന്നു.
"നീയെന്താ ഹയാ food കഴിക്കാതെ ആലോചിക്കുന്നത്" മമ്മിയുടെ വിളികേട്ടപ്പോഴാണ് ഞാൻ ഇത്രയും നേരം ഫുഡും കൈയ്യിൽ പിടിച്ച് ആലോചിക്കുകയാണെന്നു മനസ്സിലായത്.
YOU ARE READING
°എന്റെ ഹിറ്റ്‌ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്‌ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...