"ഹിറ്റ്ലർ" ഞങ്ങളുടെ വായിൽ നിന്നും അറിയാതെ വഴുതി വീണു.
അയാളുടെ മുഖത്ത് പെട്ടന്ന് ബ്രേക്ക് ചവിട്ടിയത് കൊണ്ടുള്ള ആ ഭയം ഞങ്ങളെ കണ്ടപ്പോൾ ദേഷ്യത്തോടെയുള്ള മുഖമായി മാറി. അയാൾ കുറച്ച് നിമിഷം ഞങ്ങളെ 2പേരെയും നോക്കിയശേഷം കാർ Start ചെയ്ത് ഞങ്ങളുടെ ഓഫീസിന്റെ parking ഏരിയയിലേക്ക് ഓടിച്ചു പോയി. ഞങ്ങളുടെ കണ്ണുകൾ അയാൾ പോയ വഴിയെ തിരിഞ്ഞു.
കീ.....കീ......കീ
പെട്ടന്ന് ഞങ്ങളുടെ സൈഡിൽ നിന്നും ഒരു കാറിന്റെ ഹോൺ കേട്ടപ്പോഴാണ് ഞങ്ങൾ ഇപ്പോഴും റോഡിന്റെ നടുക്ക് തന്നെയാണ് നിൽക്കുന്നതെന്ന ബോധം ഞങ്ങൾക്കുണ്ടായത്.
"വാ ഹയാ.... "ആഷി പെട്ടന്ന് എന്റെ കൈ പിടിച്ച് മുന്നോട്ടേക്ക് നടന്നു. ചുറ്റോടും ഉള്ള എല്ലാവരുടെയും കണ്ണുകൾ ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു.
" ഹയാത്തീ... നീയെവിടെയായിരുന്നു ഹർഷ Sir വന്നു. നിന്നോട് സാറിന്റെ കാബിനിലേക്ക് പോകാൻ പറഞ്ഞു. " officeനുള്ളിലേക്ക് കയറിയ ഞങ്ങളടുത്തേക്ക് അഖിൽ ഓടിവന്ന് പറഞ്ഞു.
oh, എന്റെ കഥ ഇന്നത്തോടെ കഴിഞ്ഞു. അയാളുടെ കാബിനിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ...... ഞാൻ ഓർത്തു.
ഞാൻ ആഷിയെ നോക്കി. അവൾ എന്നെ തിരിച്ചും.
" ഹയാത്തീ... വേഗം " അഖിലിന്റെ ശബ്ദം പിന്നെയും ഞാൻ കേട്ടു.
ഞാൻ ലിഫ്റ്റിനുനേരെ തിരിഞ്ഞു.
"wait കൈയ്യും വീശിയാണോ താൻ പോകുന്നത്?" അഖിൽ പിന്നിൽ വിളിച്ചു ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അഖിൽ ഒരു ഫയലുമായി എന്റെയടുത്തേക്ക് വന്നിട്ട് പറഞ്ഞു.
" ഇത് സാറിന്റെ ഇന്നത്തെ പ്രോഗാമിന്റെ details ആണ്.ഇതും കൂടികൊണ്ട് പോയിക്കോ.. sir already കുറച്ച് ദേഷ്യത്തിലാണ്, ഇനി ഇതില്ലാതെ പോകണ്ട." ഇതും പറഞ്ഞ് അവൻ ആ ഫയൽ എന്റെ കൈയ്യിൽ തന്ന് തിരിഞ്ഞുനടന്നു.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...