വലിയ മൂഡ് ഇല്ലാതെയാണ് ഇങ്ങോട്ട് കയറിയതെങ്കിലും ജിത അതൊക്കെ മാറ്റി തന്നു. ജിതയുടെ സ്വഭാവം വിക്കിയുടെ സ്വഭാവവുമായി നല്ല സാമ്യം തോന്നി, കാര്യം അവന് ഈ ഷോപ്പിംഗ് ഇഷ്ടമെല്ലെങ്കിലും എപ്പോൾ വിളിച്ചാലും കൂടെ വന്നോളും, എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ അവന്റെ കൂടെ ഒരു ഔട്ടിങ് പോയാൽ മാറിക്കൊള്ളും എന്റെ എല്ലാ ടെൻഷനും,
ഒന്നര മണിക്കൂർ അവിടെയും ഇവിടെയും കറങ്ങിയത്തിന് ശേഷമാണ് ഞങ്ങൾ ഹിറ്റ്ലർ കാറിൽ തന്നെ ഇരിക്കുകയാണെല്ലോ എന്നോർത്തത്, അതോർമ വന്നതും പെട്ടന്ന് തന്നെ ഷോപ്പിംഗ് തീർത്ത് ഞങ്ങൾ പുറത്തേക്ക് നടന്നു.
പെട്ടന്ന്,
"ഔച്ച്..."സ്പീഡിൽ ലിഫ്റ്റിനടുത്തേക്ക് നടക്കുന്നതിനിടയിൽ എതിരെ വന്ന ഒരാളുമായി ഞാൻ കൂട്ടിമുട്ടി.
"സോറി..." ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ ഇതും പറഞ്ഞു മുന്നോട്ടേക്ക് നടക്കാൻ തുനിഞ്ഞു.
" oops, സോറി, സോറി..." ആ ആളും എന്നെ നോക്കി പറയുന്നത് ഞാൻ കേട്ടു.
ഞാൻ തിരിഞ്ഞു അവരെ നോക്കി, കണ്ടാൽ എന്റെയൊക്കെ തന്നെ age തോന്നിക്കുന്ന ഒരു പെൺക്കുട്ടിയായിരുന്നു അത്., ഫോണിൽ ആരുമായോ സംസാരിച്ചു കൊണ്ട് നിൽക്കുകയാണെന്ന് ഫോൺ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
"It's ok..." ചെറിയൊരു വേദനയുണ്ടായിരുന്നെങ്കിലും ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.
അവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവർ വീണ്ടും ഫോൺ എടുത്തു ചെവിയിൽ വെച്ചു സംസാരിച്ചു കൊണ്ടു മുന്നോട്ടേക്ക് നടന്നു പോയി.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...