chapter 54

1.4K 121 291
                                    

ഈദ് കഴിഞ്ഞ ഉടനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും കുറച്ചു ലേറ്റായി പോയി, സോറീ... അതിനുള്ള പരിഹാരമായി നല്ല ലെങ്ത് കൂട്ടിയിട്ടുള്ള ചാപ്റ്ററാണ്...😎

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi's pov:-

മുഖത്തേക്ക് വെയിലടിച്ചപ്പോള്‍ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചതും മുഖത്തേക്ക് ശക്തിയായി വെള്ളം വീണതും ഒരുമിച്ചായിരുന്നു.

"അയ്യോ വെള്ളപൊക്കം..." പെട്ടന്ന് ഞെട്ടി അലറിക്കൊണ്ട് എഴുന്നേറ്റതും തലകൊണ്ടു പോയി എവിടെയോ ഇടിച്ചു.

കണ്ണ് തുറന്നതും വെള്ളം കാരണം ആദ്യം ഒന്നും കാണാൻ പറ്റിയില്ല, കണ്ണുകളിൽ പറ്റിയിരുന്ന വെള്ളം കൈകൊണ്ട് മാറ്റി എവിടെ നിന്നാണ് ഈ വെള്ളം എന്നും ചിന്തിച്ചു ചുറ്റോടും നോക്കി.

പുറത്തെ വെയിൽ കണ്ടപ്പോൾ മഴയല്ല എന്ന് മനസ്സിലായി, പിന്നെയിതെവിടെ നിന്നാണ് എന്റെ മേലേക്ക് വെള്ളം വീണത്! മൊത്തം നനഞ്ഞു...

ആരുടെയോ ഞരക്കം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച കണ്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.

ഹിറ്റ്ലർ ദേ സോഫയുടെയും ടീപ്പോയിന്റെയും ഇടയിലായി നടുവും തല്ലി വീണ് കിടക്കുന്നു. ജോഗിങിന് പോയ അങ്ങേര് ഇവിടെ എന്താ എന്നായിരുന്നു ആദ്യം മനസ്സിൽ വന്നത്. അങ്ങേരുടെ ആ കിടപ്പ് കണ്ട് ചിരി വന്നെങ്കിലും വേദന കടിച്ചു പിടിച്ചു നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ എന്തോ പോലെ തോന്നി.

സംഗതി അങ്ങേര് പാട്ട് വെച്ചിട്ടാണ് ഞാൻ രാവിലെ സോഫയിൽ നിന്നും വീണതെങ്കിലും, എന്നെ എഴുന്നേൽക്കാൻ ഒക്കെ സഹായിച്ചതല്ലേ, മുന്നോട്ട് വന്ന് കൈ നീട്ടാനായി തുനിഞ്ഞപ്പോഴാണ് സോഫയുടെ സൈഡിലേക്കായി അങ്ങേര് പൊക്കി പിടിച്ച കയ്യിലിരിക്കുന്ന ജഗ്ഗ് ശ്രദ്ധയിൽ പെട്ടത്.

ഞാൻ സംശയത്തോടെ ആ ജഗ്ഗിലേക്കും അങ്ങേരുടെ മുഖത്തേക്കും മാറി മാറി നോക്കി. എന്റെ നോട്ടം കണ്ടതും അങ്ങേര് കണ്ണ് കൊണ്ട് എന്റെ മുഖത്തേക്ക് നോക്കാതെ കഥകളി കളിക്കാൻ തുടങ്ങി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now