ഓഫീസിൽ എത്തിയപ്പോയെക്കും സമയം ഒൻപത് മണിയാവാൻ പത്ത് മിനിറ്റ് മാത്രമേ ബാക്കിയുള്ളൂ... ഇന്ന് പ്രതാപ് സാറിന്റെ കയ്യിൽ നിന്നും നല്ല വഴക്ക് കിട്ടിയത് തന്നെ, വേഗം ലിഫ്റ്റിനടുത്തേക്ക് ഓടി.
"ഹയാ..." ലിഫ്റ്റിലേക്ക് കയാറാൻ തുനിഞ്ഞപ്പോഴാണ് പിറകിൽ നിന്നും എന്നെ വിളിച്ചത്.
ഇവിടെ എന്നെ ഹയാ എന്നു വിളിക്കുന്നത് ഒരാൾ മാത്രമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആഷിക, കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാം, ആൾ എന്റെ ഒരു വർഷം സീനിയർ ആണെങ്കിലും എന്റെ കസിന്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്നതിനാൽ ഞാനുമായിട്ട് പെട്ടന്ന് തന്നെ കമ്പിനിയായി... ഞാൻ തിരിഞ്ഞു നിന്ന് അവളെ നോക്കി.
"നീ ഇന്നും അലാറം ഓഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങി അല്ലേ!!! ഇതിപ്പോൾ ഈയടുത്തായി കുറച്ച് ഓവർ ആകുന്നുണ്ടല്ലോ..." അവൾ ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"പോടീ... അറിഞ്ഞു കൊണ്ട് ഓഫ് ചെയ്യുന്നതല്ലല്ലോ, ഇന്ന് ഒരു കാരണവശാലും ഓഫ് ചെയ്യില്ല എന്നു കരുതിയതാണ് പക്ഷേ നടന്നില്ല... അവസാനം ജെസിക്കുട്ടിയുടെ അലാറം തന്നെ വേണ്ടി വന്നു എഴുന്നേൽക്കാൻ..." ഞാൻ ചിരിയോടെ പറഞ്ഞു. "അതൊക്കെ പോട്ടെ നീ എന്താണ് ഇവിടെ? മീറ്റിങ് തുടങ്ങാറായില്ലേ?" ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
" മീറ്റിങ് ഇല്ല, അത് കാൻസലായി..."
"ങേ! എന്ത് പറ്റി പെട്ടന്ന്!!" ഞാൻ നെറ്റി ചുളിച്ചു.
" നമ്മുടെ സാക്ഷാൽ ഹിറ്റ്ലർ ഇന്ന് തിരിച്ചു കമ്പനിയിൽ ജോയിൻ ചെയ്യുന്നു..." അവൾ ഡ്രാമാറ്റിക്കായി കൈയൊക്കെ മുകളിലേക്ക് ഉയർത്തിക്കൊണ്ടു പറഞ്ഞു.
ഹിറ്റ്ലർ എന്നു കളിയാക്കി വിളിക്കുന്നത് വേറെ ആരെയുമല്ല ഞങ്ങളുടെ കമ്പനി CEOയെയാണ്... ഒരു heartless handsome എന്നാണ് ആഷി പറയാറുള്ളത്... ആരോടും ഒരു ഇത്തിരി പോലും സഹതാപം കാണിക്കാത്ത ഒരുത്തൻ... ആൾ കമ്പനിയുടെ ഓണറുടെ മകനാണ്. അതായത് ഭാവിയിലെ ഈ കമ്പനിയുടെ ഓണർ... ഞാൻ ഇവിടെ വന്നിട്ട് ആറ് മാസമായെങ്കിലും ഇതുവരെ ഈ ഹിറ്റ്ലറെ കുറിച്ച് കേട്ടിട്ടെല്ലാതെ ആ മുതലിനെ ഇതു വരെ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ല, എന്തോ കമ്പിനി ആവിശ്യവുമായോ എന്തോ കോഴ്സ് കംപ്ലീറ്റ് ചെയ്യാനോ ആയി വിദേശത്ത് എവിടെയോ ആണ് കക്ഷി ഇപ്പോൾ, CEO ആണെങ്കിലും ആൾക്ക് കമ്പനി വിഷയത്തിലൊന്നും വലിയ ഇൻട്രസ്റ്റ് ഇല്ലന്നാണ് കേട്ടത്...
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...