chapter 53

1.6K 118 252
                                    

പറഞ്ഞത് പോലെ ഇന്ന് തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, ചാപ്റ്ററിന് അത്യാവശ്യം നല്ല ലെങ്തും ഉണ്ട്, ഇതും പെട്ടന്ന് തീർന്നു എന്നും പറഞ്ഞു ആരും വന്നേക്കല്ലേ🙏🙏...

എഡിറ്റിങ് കഴിഞ്ഞിട്ടില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വാഷ്‌റൂമിൽ നിന്നും ഇറങ്ങി ഈറൻ മാറാനായി മുടിയിൽ ചുറ്റിയ ടവ്വൽ അഴിന്നതിനിടയിലാണ് ഡ്രസ്സിങ് ടേബിളിൽ ചാരി നിന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന ഹിറ്റ്ലറെ കണ്ടത്. അയ്യോ ഈ കോന്തൻ ഇത്ര പെട്ടന്ന് ഇങ്ങെത്തിയോ! ഇനി എന്ത് ചെയ്യും! തൽക്കാലം കാണാത്ത മട്ടിൽ നിൽക്കാം, അതേ ഉള്ളു വഴി.

ടവ്വൽ ഉണങ്ങാനായി വിരിച്ചിട്ട ശേഷം മുടിക്ക് കുത്തുന്ന ക്ലിപ്പ് എടുക്കാനായി ഹാന്റ്ബാഗിന് വേണ്ടി തിരഞ്ഞു. ദേ കിടക്കുന്നു ഡ്രസ്സിങ് ടേബിളിന് മുകളിൽ, അടിപൊളി, ഇനി അതെടുക്കാൻ പോയിട്ട് വേണം അങ്ങേരുടെ മുന്നിൽ ചാടി കൊടുക്കാൻ. തൽക്കാലം മുടിക്ക് ക്ലിപ്പ് ഇടേണ്ട എന്നു തീരുമാനിച്ചു ബാഗ് എടുക്കാൻ നിൽക്കാതെ ചാർജിലിട്ടു വെച്ച ഫോണും എടുത്തു സോഫയുടെ നേർക്ക് നടന്നു.

" ഒന്ന് നിന്നേ..." ഹിറ്റ്ലറിന്റെ ശബ്ദം പിറകിൽ നിന്നും കേട്ടതും നിൽക്കരുതെന്ന് മനസ്സിൽ തീരുമാനിച്ചെങ്കിലും എന്റെ കാൽ ചതിച്ചു, അങ്ങേര് വിളിച്ചതും കാൽ മുന്നോട്ട് ചലിച്ചില്ല. വേറെ നിവർത്തിയില്ലാതതിനാൽ ഞാൻ തിരിഞ്ഞു നിന്നു.

" ഒരു കാ..."

" സോറി, നേരത്തെ അങ്ങനെ ഒക്കെ കാർത്തിയേട്ടനോട് പറയുമ്പോൾ ഇയാൾ പിന്നിൽ നിൽക്കുണ്ട് എന്നെനിക്കറിയില്ലായിരുന്നു, ദേഷ്യത്തിൽ വിളിച്ചു പറഞ്ഞതാണ്..." അങ്ങേര് ഇങ്ങോട്ട് പറയാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങോട്ട് ചാടി കയറി ഇല്ലാത്ത ധൈര്യം ഒക്കെ വരുത്തിച്ചു കൊണ്ട് പറഞ്ഞു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഹിറ്റ്ലറുടെ മറുപടിയൊന്നും കാണാതെ വന്നപ്പോൾ ഞാൻ മെല്ലെ തലപൊക്കി നോക്കി. നീ എന്ത് തേങ്ങയാടാ പറയുന്നേ എന്ന ഭാവത്തിൽ നിൽക്കുന്ന അങ്ങേരെ കണ്ടപ്പോൾ ഞാൻ സംശയത്തോടെ നിന്നു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now