സോറി വിചാരിച്ചതിലും കൂടുതൽ ലേറ്റ് ആയിപ്പോയി, സമയവും ഇല്ലായിരുന്നു എഴുതാനുള്ള മൂഡുമില്ലായിരുന്നു ..:)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi's pov:-
ഹിറ്റ്ലറിന് വേണ്ടി എന്നെ ആലോചിക്കാനോ? പപ്പ പറഞ്ഞത് ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല! ഞാൻ റൂമിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ആലോചിച്ചു മറുപടി തന്നാൽ മതിയെന്നും പറഞ്ഞു പപ്പ എന്നെ അവിടെ നിന്നും വിട്ടത് നന്നായി. ഇതിപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണെല്ലോ! ഇതിന് ഞാനിപ്പോൾ എന്ത് മറുപടി കൊടുക്കാനാണ്?
ഒരു കാര്യം ഉറപ്പാണ് ഹിറ്റ്ലർ അറിയാതെയാണ് ഇപ്പോൾ ഈ ആലോചന ഇവിടെ എത്തിയിരിക്കുന്നത്, അയാൾ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരാലോചന ആ വീടിന്റെ പടി തന്നെ കടക്കുകയില്ലായിരുന്നു.
ഇതിൽ ഞാനിപ്പോൾ എന്ത് ചെയ്യാനാണ്? ഹിറ്റ്‌ലറെ കെട്ടുന്നത് പോയിട്ട് ഇനി ഒരിക്കൽ കൂടി അയാളുടെ മുഖത്തേക്ക് നോക്കാൻ പോലും തോന്നുന്നില്ല. കണക്കിന് ആ വിക്കിയും ഇവിടെയില്ലാതായി പോയി.
എന്നെങ്കിലും ഒരുത്തന് മുന്നിൽ തലകുനിച്ചു കൊടുക്കണം എന്നറിയാം പക്ഷേ അത് ഹിറ്റ്ലറാവും എന്ന് ഒരിക്കലും ചിന്തിക്കാൻ പോലും വയ്യ, ഹിറ്റ്ലർ എന്തായാലും ഈ ഒരു കാര്യം അറിഞ്ഞ ഉടൻ തന്നെ റീജക്ട് ചെയ്യും, അപ്പോൾ പിന്നെ ഞാനും എത്രയും പെട്ടന്ന് ഇത് നടക്കില്ല എന്ന് പപ്പയോട് പറയുന്നതല്ലേ നല്ലത്! ഇല്ലെങ്കിൽ അയാൾ എന്നെ റീജക്ട് ചെയ്തത് പോലെ ആവും. പക്ഷേ എന്ത് കാരണം പറയും... ആഹ്, കിട്ടിപ്പോയി ഹിറ്റ്ലർ എന്റെ ബോസ് ആയത് കൊണ്ട് അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പറ്റില്ല എന്ന് പറയാം... ഞാൻ ഇതും മനസ്സിൽ ഉറപ്പിച്ചു മുറിക്ക് വെളിയിൽ ഇറങ്ങി താഴത്തേക്ക് നടന്നു.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...