LoVe After Marriage💜(17)

2.5K 321 257
                                    

Do vote and leave comments...💗
____________________________

"അമ്മേഹ്...!!!"

നിങ്ങൾ ആ നിലവിളി ശബ്ദം കേട്ടോ.. അതിന്റെ ഉടമ വേറാരുമല്ല നമ്മുടെ tae തന്നെയാ..

എന്താ സംഭവിച്ചത് എന്ന് വെച്ചാൽ...

വണ്ടി നിർത്തിയപ്പോൾ tae ഇറങ്ങാൻ നോക്കുമ്പോഴാണ് പിന്നിലെ സീറ്റിൽ നിന്ന് ഇറങ്ങിയ Anna അവളുടെ കാൽ നീട്ടി വെച്ചത്...അത്‌ ശ്രദ്ധിക്കാതെ ഇറങ്ങിയ tae ദേ ഇപ്പൊ മുട്ടിടിച്ച് വീണു കിടക്കുന്നു...

വേദന കൊണ്ട് tae ഞെരിപിരി കൊള്ളുമ്പോൾ ദൗത്യം വിജയിച്ച സന്തോഷം Anna മുഖത്ത് പ്രകടമായിരുന്നു...

മനസ്സിൽ Anna അമ്മൂമ്മയെ വരെ സ്മരിച്ച് tae ഇരുന്നപ്പോഴാണ് അവളുടെ അടുത്തേക്ക് വെപ്രാളത്തോടെ kookie ഓടി വന്നത്....

ശബ്ദം കേട്ട് വീട്ടിലുള്ളവരും പുറത്തേക്ക് വന്നു...

Jinnie : എന്ത്‌ പറ്റി മോളേ..?

ആശങ്കയോടെ അമ്മ ചോദിച്ചപ്പോൾ വീണതാണ് വേറെ കുഴപ്പമില്ല എന്ന് പറഞ്ഞു tae അവളെയും അവരെയും
സമാധാനിപ്പിച്ചു...

എണീക്കാൻ നോക്കിയപ്പോഴാണ് അവൾ ആ നഗ്ന സത്യം മനസ്സിലാക്കിയത് തന്റെ കാലിനിട്ട് നല്ല പണി കിട്ടിയെന്ന്...

എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ...!

അവസാനം സുല്ല് പറഞ്ഞു tae നിലത്ത് തന്നെ ഇരുന്നു...

Kookie : jimine നീ വണ്ടി എടുത്തേ.. ഇവളെ ഹോസ്പിറ്റലിൽ കൊണ്ടോവാം..

അവൻ അതും പറഞ്ഞു tae എടുക്കാൻ തുനിഞ്ഞപ്പോഴാണ്..?

~വേണ്ടാ...!!~

എന്നൊരു അലറൽ...

ആ എതിർപ്പിന്റെ സ്വരം കേട്ടാലേ അറിയാലോ അതിന്റെ ഉടമ ആ Anna പിശാച് ആണെന്ന്...

എനിക്കിവിടെ പ്രാണവേദന എടുക്കുമ്പോഴാ അവളുടെ ഒടുക്കത്തെ വീണവായന...😬

Tae പല്ല് കടിച്ചു...

Anna : jinnie ആന്റി ഇവിടെ കുഴമ്പ് ഇരിപ്പുണ്ടോ...?

Jinnie : ഉണ്ട് മോളേ...

Anna : ഹാ.. എന്നാ അത് നല്ലൊണം അങ്ങ് പുരട്ടി കൊടുത്താൽ മതി.. എനിക്ക് ഇതുപോലെ ഒരു സംഭവം ഉണ്ടായപ്പോൾ അമ്മ അതാ ചെയ്തത്... വേദന ഒരു ദിവസം കൊണ്ട് തന്നെ പമ്പ കടക്കും...

LoVe After Marriage💜[Taekook]✔️Where stories live. Discover now