part 100

53 12 3
                                    

✌എന്റെ തൂലിക തുമ്പിൽ നിന്നും ഇറ്റുവീണ
മഷിയാണ് നിന്നെ എന്നിലേക്ക്‌ അടുപ്പിച്ചത്...
എന്റെ ചിന്തകളെയാണ് നീ ആരാധിച്ചത്...
എന്റെ അക്ഷരങ്ങളെയാണ് നീ പ്രണയിച്ചത്....
അക്ഷരങ്ങളിൽ ഞാന്‍ ഒളിപ്പിച്ച എന്റെ ഹൃദയം നീ കണ്ടില്ല....!
ഇതാ മഷി തീർന്ന എൻ തൂലിക....
ഇതാ ചിന്തകളില്ലാത്ത എൻ മനസ്സ്...
ഇതാ അക്ഷരങ്ങള്‍ അകന്നു പോയ ഹൃദയം
ഇപ്പോള്‍ ബാക്കിയായത് നിന്റെ ചിന്തകളില്‍
ഒരിക്കലും കടന്നു വരാത്ത യഥാര്‍ത്ഥ ഞാൻ....
മരിച്ച് മണ്ണോട് ചേര്‍ന്ന അക്ഷരങ്ങളുടെ കാവല്‍ക്കാരി..... ഹൃദയമില്ലാത്ത എന്നിലെ ഞാന്‍ മാത്രം എന്റെ സ്വന്തം👍👍...

പ്രണയതീരംWhere stories live. Discover now