Girl : ടാ ആകെ പ്രശ്നമാടാ..
Boy : എന്താ ?
Girl : വീട്ടിൽ എല്ലാം അറിഞ്ഞു.. !
Boy : യ്യോ !
Girl : കുയ്യോ
Boy : എന്നിട്ട് ?
Girl : ഇക്ക എടുത്തിട്ട് തല്ലി..
Boy :
Girl : നീ സൂക്ഷിച്ചു നടന്നോ അവന്റെ കൈയിലെങ്ങാനും കിട്ടിയാൽ നിന്നെ വലിച്ചു കീറി ഉടുക്കും..
Boy : ഹാ ഇങ്ങനെ പേടിച്ചാൽ എങ്ങനാ, എന്നാണേലും അറിയണ്ടതല്ലേ? നീ ധൈര്യമായി നിക്കടി..
Girl : ഉം നീ ധൈര്യം കൊണ്ട് അവന്റെ മുന്നിൽ പോയി നിക്കൂ, പിന്നെ നിന്റെ ആദരാഞ്ജലി പോസ്റ്റർ ഒട്ടിക്കാൻ ഞാൻ തന്നെ പോവണ്ടി വരും
Boy :
Girl : പൊന്നു മുത്തെ ദൈവത്തെയോർത്ത് അവന്റെ മുന്നിൽ പോയി നിൽക്കല്ലേ..
Boy : പിന്നെ എന്താ ചെയ്കാ ? !
Girl : നമുക്ക് ആലോചിക്കാം എന്നാലിപ്പോ പറ്റില്ല, കിരാതൻമാരുടെ കൈയിൽ പെട്ട മാൻപേടയല്ലേ ഞാൻ...
രണ്ടു ദിവസം കൂടി കഴിയട്ടെ..
Boy : എത്ര സങ്കടമുണ്ടേലും നിന്റെയീ വളിച്ച comedy മാറില്ല അല്ലെ ?
Girl : ഒരു ചിരികൊണ്ട് ഒരായിരം സങ്കടത്തെ മറക്കാമെന്നു മഹാനായ ടുൽഗു പറഞ്ഞത് കേട്ടിട്ടില്ലേ മണ്ടാ.. 😛
Boy : അതാരാ ഈ ടുൽഗു!
Girl : ആ ആർക്കറിയാം..
Boy : ___
Girl : ടാ ഞാൻ കട്ട് ചെയ്യുകയാ അവൻ വരുന്നുണ്ട് എന്റെ ഉടപിറന്നോൻ, പിന്നെ സംസാരിക്കാം tata..
Boy : ടി
Girl : നീ വിഷമിക്കാതെടാ എനിക്കൊന്നൂല്ല ഇതിലും വലുത് നടന്നാലും ഞാൻ സഹിക്കും, നിനക്കു വേണ്ടി... നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി.. bye tata
രണ്ടാഴ്ച്ചക്ക് ശേഷം, ഒരു ദിവസം..
Girl : ഹലോ ടാ..
Boy : പറയടാ..
Girl : നാളെ അമ്മായിയുടെ മോൾടെ കല്യാണമാ.., ഇന്ന് വൈകീട്ട് അവിടെ പൊയ്ക്കോളാൻ പറഞ്ഞു..
YOU ARE READING
പ്രണയതീരം
General Fiction🙋hi evrybdy🙌, this is a lovely😍😍 book. I deliver this book 2 all love birds in the wattpad . tnx 4 reading my description