chapter 4

562 74 11
                                    

Please ignore the mistake
Vote & comments💜

അഹ് പറയെടാ... വിശേഷങ്ങളൊക്കെ
ഇപ്പൊ എന്ത് ചെയ്യുവാ.....നീ ???"

സുഖായിട്ട് പോവുന്നു മാഷേ..ഇപ്പൊ തോട്ടവും, മില്ലും നോക്കുന്നത് ഞാൻ തന്നെയാ അപ്പന് പഴയ പോലെ അല്ല.... അപ്പൊ ഞാനങ്ങ് ഏറ്റെടുത്തു.... "

എന്നാ പറ്റി സണ്ണി ചേട്ടന്?"
(ജോൺസൺ അതിനെ ചുരുക്കി വിളിക്കുവാ.....)

"ഒന്നുല്ല ചെറിയൊരു അറ്റാക്ക് സംഭവിച്ചു.... ബ്ലോക്ക്‌ എടുത്തതാ , അതിൽ പിന്നെ അപ്പനെ അമ്മച്ചി പുറത്തേക്കൊന്നും വിടത്തില്ല.... "

"ഓഹ് അല്ലേലും അതൊക്കെ നോക്കി നടത്താൻ ആള് വേണ്ടേ...? നിയാവുമ്പോ അതൊക്കെ കൃത്യമായിട്ട് നടക്കും.... അല്ലെ?.... "

അപ്പോഴേക്കും ജൂണി കാപ്പിയും കൊണ്ട് വന്നു.

"ജിന്നേട്ടാ പാലില്ല കട്ടനാ.... " അവൾ കാപ്പി നീട്ടി.

അതാ നല്ലേ.... ഇല്ലേൽ പിരിയും ' ജിന്ന് മനസിലാ പറഞ്ഞെ...!!

"ആഹ് കൊഴപ്പില്ലടോ... എനിക്കും കാപ്പിയാ ഇഷ്ട്ടം..... " കട്ടൻ വാങ്ങി .... എന്നിട്ട് പതിയെ ചുണ്ടോട് ചേർത്തു...

അപ്പോഴാണ് ജിന്ന് പ്രകാശാന്റെ കാലും അപ്പുറത്ത് ഒരു എൽബോ ക്രച്ചും ശ്രദ്ധിച്ചേ....

ഇതെന്ന പറ്റിയതാ... മാഷേ... കാലിൽ? "
അവൻ കാലിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു

"അത് ഒന്നര വർഷം മുൻപ്
ചെറിയൊരാക്സിഡന്റ് പറ്റിയതാ.... അന്ന് ഇവള് ഫൈനൽ ഇയർ ആയിരുന്നു... പട്ടി കുറുകെ ചാടിതാ ഇവളെ കോളേജിൽ കൊണ്ടാക്കീട്ട് വരുന്ന വഴി.
ജീവൻ ബാക്കി കിട്ടി പക്ഷെ, ഞാൻ കാരണം എന്റെ മോള് കുറെ അനുഭവിച്ചു...
അവള് എന്നെ നോക്കാൻ വേണ്ടി രണ്ട് സെമെസ്റ്റർ കോളേജിൽ പോയില്ല....
അത് കഴിഞ്ഞും അവള് തുടർന്ന് പഠിക്കാനൊന്നും നിന്നില്ല... എന്നാ ഇപ്പൊ എന്റെ നിർബന്ധത്തിലാ പിജിക്ക് പോവാൻ നിക്കുന്നെ....
ഒരു വർഷം പോയി.. അതും പറഞ്ഞ് പഠിക്കാതിരിക്കാൻ പറ്റത്തില്ലലോ..... " ഇതൊക്കെ പറഞ്ഞ് കഴിയുമ്പോഴേക്കും പ്രകാശാന്റെ കണ്ണൊക്കെ നിറഞ്ഞു... ജൂണിയുടെയും
... പക്ഷെ അവൾ ആരും കാണാതെ അത് തുടച്ചു മാറ്റി....

𝐌𝐈𝐍𝐄♡Where stories live. Discover now