Heyy hlo
Orma indo enne.. 💀💀..
😫njn veendum vannu😌😌Vote & cmts 💖😍
☼──────~~~🌙•🌟•🌙~~~──────☼
അന്നമ്മ മുറിയിലെ കിടക്ക ഒരുക്കികൊണ്ടിരിക്കുവാ, അപ്പുറത്ത് അപ്പച്ചനും ഉണ്ട്. അയാൾ അവരെ സൂക്ഷിച്ച് നോക്കി...,
നമ്മുടെ സ്റ്റീഫൻ ഇതെന്ത് ഭാവിച്ചാ.... അവനെന്തേലും ചെയ്താൽ പിന്നെ പള്ളികാരോട് ഞാൻ എന്ത് പറയുo..? '' അയാൾ അന്നമ്മയെ നോക്കി
നിങ്ങൾക്ക് ഇടവകക്കാരാണോ വലുത് അതോ നിങ്ങളുടെ മോനോ.. ഏഹ്..?''
എന്റെ മോൻ... വേറാര്!! പക്ഷെ അവന്റെ മുന്നും പിന്നും നോക്കാതെയുള്ള എടുത്ത് ചാട്ടം അതാ എനിക്ക് പേടി... അന്ന് പള്ളിയിൽ വെച്ച് ഞാൻ അവന്റെ കെട്ടിന്റെ കാര്യം സൂചിപ്പിച്ചതാ... അന്നേരം ആ ചെറുക്കൻ പറയുവാ എന്റെ കേട്ട് മര്യദക്കൊന്നും നടകേല എന്ന്... അന്ന് ഞാൻ അറിഞ്ഞോ ഇവൻ ഇതൊക്കെ മനസ്സിൽ കണ്ടോണ്ട പറയുന്നേ എന്ന്... "
എന്തായാലും വേണ്ടില്ല... ഇച്ചായാ, എനിക്ക് അവളെ ഇഷ്ടാ... നല്ല മോളാ . അല്ല...?' അന്നമ്മ അയാളെ നോക്കി.
അവന്റെ സ്വഭാവത്തിന് അവൾക്കെങ്ങനെ അവനോട് ഇഷ്ട്ടം തോന്നിയെന്ന് എനിക്കെത്ര ആലോചിച്ചിട്ടും ഒരു പിടി ഇല്ല..."
അതെന്തോ ആവട്ടെ,നമ്മുക്ക് ആശ്വാസിക്കാൻ അവൻ ഒരു പെണ്ണിനെ കെട്ടുവല്ലോ. അത് തന്നെ വല്ല്യ കാര്യം. ''
ഇതിപ്പോ സേവിയോട് ഞാൻ എങ്ങനെ പറയും എന്നോർത്താ.. "
എന്നാ വേണ്ട, സ്റ്റീഫനോട് തന്നെ നേരിട്ട് പറയാൻ പറ. "
അതിലും ബേധം ട്രെയിനിന് തല വെക്കുന്നതാ... ചെകുത്താന് ബാധ കേറിയ പോലെയാ അവന്റെ ചില സമയത്തെ കാട്ടിക്കൂട്ടൽ... എന്തിനാ വെറുതെ സഭക്കാരെക്കൊണ്ട് പറയിപ്പിക്കണേ.?''
ഹ്മ്മ്.. അതാ ഞാൻ പറയണേ സമാധാനത്തിൽ സേവിച്ചനോട് കാര്യം പറയാൻ... ആഹ് നിങ്ങൾ കിടക്കാൻ നോക്ക്. " അതും പറഞ്ഞ് അന്നമ്മ പുറത്തേക്ക് പോയി...
•☼─────••💖••──────☼•
പണിക്കാരോട് എന്തൊക്കെയോ പറയുന്ന തിരക്കിലാണ് ജിൻ...
അപ്പുറത്ത് ക്രിസ്റ്റി ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.
YOU ARE READING
𝐌𝐈𝐍𝐄♡
Fanfiction"ഞാൻ പറഞ്ഞതല്ലെ.... കൊച്ചെ , നീയെന്റെയാണെന്ന് ഏഹ്... " ᴍɪɴᴇ~♡ Including *Age gap *Romance * violence *Happy Ending