chapter 31

634 75 39
                                    


Vote&comments 🖤🤚🏻


•☼────────••🖤••─────────☼•

വേനലിന്റെ കാഠിന്യത്തിൽ ചുട്ടു പൊള്ളുന്ന ആ അന്തരീക്ഷത്തിലേക്ക് ചെറിയ തണുപ്പ് പോലെ വേനൽ മഴ പെയ്തിറങ്ങി...
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പടിയിറങ്ങിയിരിക്കുന്നു...

ഉള്ളിൽ തിരിയിട്ട് കത്തിച്ച നിലവിളക്കിന്റെ പ്രകാശത്തിൽ വേദനയോടെ കരയുന്ന ഒരു പെൺ ശരീരം പലർക്കും നോവ് പടർത്തി .

രാവിലെ ചിത കത്തുമ്പോൾ അറിയാതെ നിലത്തേക്ക് വീണുപോയിരുന്നു... ഒരുപാടു സ്നേഹിച്ചു കുറവുകൾ അറിയിക്കാതെ വളർത്തിയതാണ് പക്ഷെ, അച്ഛൻ ഇല്ലാത്തൊരു ജീവിതം ആലോചിക്കാൻ കഴിയുന്നില്ല.

ടെസ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു അവളെ എങ്ങനെയാണ് ഇട്ടെറിഞ്ഞു പോവുക. അവളാണേൽ ഒന്നും കഴിക്കാനോ കുടിക്കാനോ സമ്മതിക്കുന്നില്ല...

സതീശന്റെ ഭാര്യയും മകളും അടുത്തുണ്ട് പക്ഷെ അവർ പറയുന്നതൊന്നും അവൾ കേൾക്കുന്നില്ല. ടെസ അവളുടെ മുടിയിൽ തലോടി , ജനാലയിൽ ചാരി ഒരേ ഇരിപ്പാണ്.

ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട്...
പ്രാന്തിയെ പോലെ....

✵◌┄┈✨✨✨✨✨✨✨✨✨✨✨┄┈◌✵

സ്റ്റീഫാ നീയിങ്ങനെ ഇരുന്നാൽ എങ്ങനാ... വീട്ടിൽ പോണില്ലേ...'' ക്രിസ്റ്റി ആയിരുന്നു.സന്ധ്യ കഴിഞ്ഞു, അപ്പോഴും കുരിശ് പള്ളിയുടെ ഓഫീസ് മുറിയിൽ ആണ് അവരിപ്പോ.

നിങ്ങൾ ചെല്ല് എനിക്ക് കുറച്ച് നേരം ഇവടിരിക്കണം... " അവൻ കണ്ണടച്ച് കൊണ്ട് തല ചായിച്ചു.

അതെങ്ങനെ നീയില്ലാണ്ട് അങ്ങോട്ടേക്ക് ഞാൻ ഇല്ല... " ഹോബി പറഞ്ഞു. അവൻ അപ്പുറത്തുണ്ട്.

ടാ സംഭവിക്കാനുള്ളത് സംഭവിച്ചു.. ഇനിയും നമ്മൾ ഇതോർത്തു വിഷമിച്ചോണ്ടിരിക്കാൻ പറ്റുവോ... ഏഹ്... "

ടേബിളിന്റെ മേലെ കാൽ നീട്ടി വെച്ചിട്ടാണ് ജിൻ ഇരിക്കുന്നത്..
എന്തോ പറയാനായി തുടങ്ങുമ്പോഴേക്കും ഹോബിയുടെ ഫോൺ റിംഗ് ചെയ്തു.

ആഹ്... അപ്പച്ചാ... ഇല്ല... ഇവിടുണ്ട്... ഹ്മ്മ്.... ഏയ്... ഞങ്ങൾ ഇറങ്ങുവാ... "

𝐌𝐈𝐍𝐄♡Where stories live. Discover now