chapter 28☠️

598 75 53
                                    

വരൂ... 😉⚔️⛏️

💌ippravashym kurach nerathe aanu😉😉
Vote& comments🖤



     •☼────────••🖤••─────────☼•



അച്ഛൻ എന്താ പറഞ്ഞ് വരുന്നേ.. കല്യാണമൊക്കെ ഇത്രയും പെട്ടെന്ന് നടത്തുക എന്ന് വെച്ചാൽ....... "

എന്തായാലും... കെട്ടേണ്ടതല്ലേ... പിന്നെന്താ..? "

എന്ന് വെച്ച്... " വരുൺ ഫോണിൽ സംസാരിക്കുവായിരുന്നു,

ഡാ മോനെ...  നിയോർത്തു നോക്ക്  അവളെ കെട്ടി അവളുടെ സ്വത്ത്‌ മുഴുവൻ കിട്ടി കഴിഞ്ഞാൽ പിന്നെ...നമ്മുക്ക് എന്ത് വേണേലും ചെയ്യാ... ഞാൻ എതിര് പറയില്ല... "

ഹാ.. നിങ്ങടെ വർത്താനം കേട്ടാ തോന്നുമല്ലോ അവൾ എന്നെ കെട്ടാൻ തലയും കുനിച്ചു നിക്കുന്നപോലെ... ജൂണിടെ സമ്മതത്തോടെ അത് നടക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല... "

ഹ്മ്മ്... അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്... "

എന്ത് വഴി.... ദേ  അച്ഛാ ഞാൻ ഇപ്പോഴേ പറയുന്നു... വല്ല ഗുണ്ടകളെയും ഇറക്കിയിട്ടാ അച്ചന്റെ പണിയെങ്കിൽ അത് വേണ്ട... "

ഹ്മ്മ്... ഗുണ്ടകളെ ഇറക്കണ്ട കാര്യമൊന്നുo ഇല്ലടാ... ഞാൻ പ്രകാശനോട് സംസാരിച്ചു നോക്കാം... പിന്നെ അവളുടെ പഠിപ്പ് തീരാറായ സ്ഥിതിക്ക്.... " അപ്പോഴേക്കും വരുൺ ഇടപെട്ടു.

അതൊന്നും നടക്കില്ല.... ഹ്മ്മ്  മകൾക്ക് ഒത്താശ നിൽക്കുന്നയാള എന്റെ അമ്മാവൻ...അതോണ്ട് അയാളോട് പോയി സംസാരിച്ചു  സമയം കളയണ്ട എന്നെ എനിക്ക് പറയാനുള്ളു..."

ഹ്മ്മ്.... എന്തായാലും പ്രകാശാനെ ഞാൻ കാണുന്നുണ്ട് .... "

അച്ഛൻ .... എന്താ ഉദ്ദേശിക്കുന്നെ... കൊട്ടേഷൻ ആണോ.. അതൊന്നും ശെരിയാവില്ല...... വീണ്ടും അതിന്റെ പുറകെ പോവാനേ പിന്നെ നേരം കാണു.... "

പിന്നെ....?''

ഞാൻ പറയാം.... " വരുൺ ഫോൺ കട്ട്‌ ചെയ്തു.

     •☼────────••🖤••─────────☼•

ആലീസും അന്നമ്മച്ചിയും പറയുന്നത് കേട്ടിട്ട്
ക്രിസ്റ്റിയുടെ കണ്ണ് തള്ളി നിൽക്കുവാ..

𝐌𝐈𝐍𝐄♡Where stories live. Discover now