chapter 19

479 70 108
                                    

                
  Ignore the mistake Vote &  comments 💗

➳──────💜───────➳

അന്നൊരു വെള്ളിയാഴ്ചയായിരുന്നു...., എല്ലാവരും കഴിച്ചോണ്ടിരിക്കുവാ... ജിന്നിനെ ഒഴിച്ച്... കാരണം അവൻ  ജിമ്മിൽ  പോയേക്കുവാ...

ടേസ എന്തോ അടുക്കളയിൽ കഠിനമായി ഉണ്ടാക്കി കൊണ്ടിരിക്കുവാ...,ഇത് കഴിഞ്ഞ് വേണം കോളേജിൽ പോവാൻ..

,ഇത് കഴിഞ്ഞ് വേണം കോളേജിൽ പോവാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


credit goes to orginal owner...

ഹോബിയും, അപ്പച്ചന്മാരും ഉണ്ട്.... എലിസബത്ത്  ജോണേട്ടന് അപ്പം എടുത്ത് വെക്കുവാ.... ജിയ ജോൺസൺ ചേട്ടന് കഞ്ഞി വിളമ്പികൊടുക്കുന്നു.....
മൊത്തത്തിൽ പ്രഭാതഭക്ഷണത്തിന്റെ തിരക്കിലാ അവരെല്ലാവരും....

ആ സമയത്താ നമ്മുടെ ക്രിസ്റ്റി കേറി വരുന്നേ....
ആഹ് കറക്ട് ടൈമിലാ ഞാൻ വന്നേ..
അല്ലെ..? "  അവൻ വന്നിട്ട് ചെയർ
വലിച്ചിട്ടിരുന്നു...

ആന്റി... എന്താ സ്പെഷ്യൽ....?  " അവൻ ചോദിക്കുവാ...
അപ്പം.. മുട്ടക്കറി പിന്നെ  കഞ്ഞി ചെറുപയർ തോരൻ... ഇതിൽ നിനക്കെന്താ വേണ്ടേ...? " എലിസബത്താണ്..

കഞ്ഞിയൊന്നും വേണ്ട.... ഫ്രഷ് അപ്പം മതി.... " അങ്ങനെ അവൻ കഴിക്കാൻ തുടങ്ങി....

ഡാ... കുറച്ച് വെള്ളം കുടിക്ക്  ഇല്ലേൽ എല്ലാം ക്കൂടി അണ്ണാക്കിൽ കുടുങ്ങി  ചാവും... " ഹോബിയാണ്...
നീ പോടാ.....മ്മ് അമ്മച്ചി... അടിപൊളിയായിട്ടുണ്ട്..... "അവൻ പറഞ്ഞു.

അല്ല  സ്റ്റീഫൻ എന്തിയെ..? " കഴിക്കുന്നതിനിടയിൽ ചോദിച്ചു...

അവൻ ജിമ്മിൽ... പോയേക്കുവാടാ ... " ജോൺസൺ  പറഞ്ഞു...
ഇതെപ്പോ....  അല്ല അവൻ ഇതൊക്കെ നിർത്തിയതല്ലേ...?പിന്നേം തുടങ്ങിയോ..?"

𝐌𝐈𝐍𝐄♡Where stories live. Discover now