chapter 23

455 80 57
                                    


Ignore the mistake...

Like & comments 🤩😌
➳──────💜───────➳

ജിന്ന് അവന്റെ റൂമിലാണ്...... വന്നതിന്  ശേഷം  തന്റെ ഉഞ്ഞാലിൽ ഇരിക്കുകയായിരുന്നു. എന്തോ അവനെ അലട്ടുന്നുണ്ട്......

ഇന്നത്തെ സംഭവം അവനെ വല്ലാത്തെ വേദനിപ്പിച്ചു... ഒന്ന് ദീർഘനിശ്വാസം വിട്ടു... തലവേദന പതിയെ അവനെ പ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി.... പെട്ടെന്നെഴുന്നെറ്റ്  ഷെൽഫ് തുറന്നു......,സിഗരറ്റ് തിരഞ്ഞതാണ്  പക്ഷെ എല്ലാംകൂടി കത്തിച്ച കാര്യം പിന്നെയാ ഓർത്തെ....

അവൻ കുളിമുറിയിൽ കയറി... ശരീരം തണുക്കാൻ കുറെ നേരം അങ്ങനെ നിന്നു..

---<<<✷◎۫۫✵>>>---

അന്ന് ജൂണി അമ്പലത്തിൽ പോയി വന്ന ദിവസമാണ്...., വരുൺ  അവിടെ വരുന്നത്.. അച്ഛനും അമ്മയും പെങ്ങൾ വൈഷ്ണവിയും ഉണ്ടായിരുന്നു....

അവൾക്ക് കൂട്ടായി വൈഷ്ണവി കൂടെ ഉണ്ടായിരുന്നു..., പക്ഷെ വരുണിന്റെ ഇടക്കുള്ള പെരുമാറ്റം അവളെ വട്ട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു...,

അവളോടുള്ള സംസാരത്തിന്റെ രീതികളൊക്കെ കണ്ട്, പ്രകാശണ് ദേഷ്യം വരുന്നുണ്ടായിരുന്നു...

അവളെ കോളേജിൽ കൊണ്ട് വിടുന്നതും വിളിച്ചോണ്ട് വരുന്നതും പിന്നെ ഒരു തൊഴിലായി മാറി... അവളുടെ ഇടം വലം മാറില്ല... ജൂണിക്ക് ആകെ അസ്വസ്ഥത വരാൻ തുടങ്ങി....

ആദ്യo അവൾ വേണ്ടെന്ന് പറയുമ്പോഴൊക്കെ അവന് നിർബന്ധം ആയിരുന്നു.., ഒരു വഴക്ക് വേണ്ടെന്ന മട്ടിൽ വരുണിന്റെ ഓരോ പ്രവർത്തികൾ അയാൾ കണ്ടില്ലെന്നു വെച്ചു...
അവന്റെ കാട്ടിക്കൂട്ടലിൽ  വൈഷ്ണവിക്ക് പോലും ദേഷ്യം തോന്നിയിരുന്നു...

സത്യത്തിൽ ഒരാളെയും നമുക്ക്  നിർബന്ധിക്കാൻ കഴിയില്ല... പക്ഷെ അവളുടെ ഏട്ടന്റെ പിരി പോയ പോലുള്ള പ്രവർത്തി കൊണ്ട് മാത്രം, ജൂണിയെ പരമാവധി സമയവും ഒറ്റക്ക് വിടില്ല..,
കൂടെ ഉണ്ടാവും കണ്ണ് തെറ്റിയാൽ അവളുടെ അടുത്തേതും...
അവളെ പഠിക്കാൻ പോലും  സമ്മതിക്കാതെ  വീർപ്പ്മുട്ടിക്കുവാ...

അന്നൊരു ദിവസം, ജൂണി എന്തോ അടുക്കളയിൽ ഉണ്ടാക്കി കൊണ്ടിരിക്കുവാ
അവൻ അടുത്തേക്ക് വന്നു...

𝐌𝐈𝐍𝐄♡Where stories live. Discover now