Chapter 13

489 72 85
                                    


Ignore the mistake
Vote & comments

༺🖤 ༻
ജൂണിയെ നീ വന്നോ.... നോക്ക് ഒന്നും ശെരിയായിട്ടില്ല... വന്നേ എന്നെ ഹെൽപ്‌ചെയ്തേ വാ.. " ടേസയാണ്..

എടി കല്യാണപെണ്ണ് അവളാ അല്ലാതെ
നിയല്ല... " ജൂണിയാണ്.
ഹ്മ്മ് അയിനെന്താ...." മുടിയൊക്കെ ഒരുക്കുവാ അവൾ...

അപ്പോ നിനക്കറിയില്ലേ ജൂണി, ഇന്ന് കൂകി വരും അതിന്റെ മേളവാ.... ഇവൾക്ക്."
"ഓഹ് അതാണ് ഇത്രയും വെട്ടം ആ മുഖത്ത്. "
"പിന്നല്ല.... ഹ്മ്മ് കൂകി വരുമ്പോ... എന്നെ കണ്ട് ഞെട്ടണം... "
കൂകിയെ..., ഞെട്ടിക്കണേൽ വേറൊരു വഴിയുണ്ട് 🌚 .... പറഞ്ഞ് തരട്ടെ....? "
" പഹ്ഹ്‌...... ദേ നിന്റെ ഈ ഓഞ്ഞ വർത്താനം നിർത്തിക്കോ.... "
"അല്ലേലും ഞാനിപ്പോ എന്ത് പറഞ്ഞു... "
"നീയൊന്നും പറയണ്ട...!!!ഹ്മ്മ് "
ജൂണി ഇതൊക്കെ കേട്ട് ചിരിക്കുവാ... അവൾ സാരിടെ ഞൊറിയൊക്കെ എടുത്ത് കൊടുക്കുവാണ്..

നിനക്കൊരു ബ്യൂട്ടീഷ്യനെ വക്കാൻ മേലെ...? "
അതിന്റെ ആവശ്യമൊന്നുമില്ല.... ഞാൻ ജന്മനാ സുന്ദരിയാ.... " സ്വയം അങ്ങ് പൊക്കിക്കൊണ്ട് അവൾ പറഞ്ഞു ...

☼────────💜─────────☼

ജിൻ റൂമിൽ ആണ് ... അവൻ കണ്ണാടിയുടെ മുൻപിൽ നിന്നും ഒരുങ്ങുവാ....
ഒരു ചെറിയ പേടിയോ അല്ലേൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീൽ.
അവളെ അഭിമുഖിരിക്കാൻ ഒരു ഭയം...

നീയെന്തിനാ പേടിക്കുന്നെ... അവൾ നിന്റെ പഴയ ജൂണി തന്നാ.. " അവൻ ചിരിച്ചു...
എന്നിട്ട് റൂമിൽനിന്ന് പുറത്തിറങ്ങി....
അവിടേ ആകെ ബഹളം... അറിയാലോ കല്യാണ വീട്ടിലെ മേളം..... അവന് ഇതൊക്കെ ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാ....

ഡാ സ്റ്റീഫാ, വന്നേ കുറച്ച് പണിയുണ്ട്... " ക്രിസ്റ്റി അവനെയും കൊണ്ട് താഴേക്ക് പോയി... സത്യത്തിൽ അവന് ദേഷ്യം വരാൻ തുടങ്ങി.
ജൂണിയെ കാണണം എന്നുണ്ട്, പക്ഷെ ഈ വട്ടന്മാര് വിടണ്ടേ....
എങ്ങോട്ടാ...? " ജിൻ ദേഷ്യത്തോടെ ചോദിച്ചു..
"ഇവനെ .., നൂറ്ക്കൂട്ടം പണിയുള്ളപ്പോഴാ അവന്റെ,,, വാടാ ഇങ്ങോട്ട് .... "ഹോബി അവനെയും വിളിച്ചു വണ്ടിയുടെ അടുത്ത് പോയി...
ഇന്നാ ഈ ലിസ്റ്റിലുള്ള സാധങ്ങൾ വേഗം പോയി മേടിച്ചോണ്ട് വാ..."
നിനക്ക് പോയി മേടിച്ചാലെന്താ... "
ദേ ഒന്നങ്ങ് വച്ച് തരും..., ഏട്ടനാ എന്നൊന്നും ഞാൻ നോക്കില്ല." ഹോബിയാണ്...
ഡാ ഇവിടെത്തെ പണിക്കാരൊക്കെ എന്തിയെ.. അവരോട് പറ.. "
ഡാ അവർക്ക് വേറെ ജോലിയുണ്ട്... നീ വേഗം...പോയിട്ട് വാ.." ഇനി പറഞ്ഞിട്ട് കാര്യമില്ല....
അതോണ്ട് അവൻ ജീപ്പിൽ കേറി..

𝐌𝐈𝐍𝐄♡Where stories live. Discover now