"നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്, ആണുങ്ങളെ പ്രണയിക്കല്ലേ, പ്രണയിക്കല്ലേ എന്ന്. അവന്മാരെ കൊണ്ട് ചുമ്മാ പണി എടുപ്പിക്കുക എന്നിട്ടങ്ങ് വിട്ടേക്കുക. ചുമ്മാ ഇവന്മാരെ ഒന്നും മനസ്സിൽ ചുമന്നു കൊണ്ട് നടക്കരുത്. പണി കിട്ടും." സാറ പ്രിയതമേ നോക്കി പറഞ്ഞു. അവൾ അപ്പോഴും കണ്ണീരിൽ ആണ്. ഒരേ തേങ്ങൽ."എന്നാലും അവൻ പോയെടി.... ഞാനിനി എന്നാ ചെയ്യും?"
"ഇവൻ പോയാൽ അവന്റെ അനിയൻ. അത്രേയുള്ളൂ." സാറ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
"എനിക്കിനി ആരെയും സ്നേഹിക്കാൻ പറ്റില്ലേ... എന്റെ മനസ്സിൽ അവൻ മാത്രമേ ഉള്ളെ." പ്രിയതമ വീണ്ടും കരച്ചില് തുടങ്ങി.
"എന്റെ തള്ളേ, നിങ്ങളിങ്ങനെ മോങ്ങിക്കൊണ്ട് ഇരുന്നാൽ എങ്ങനെ? നിങ്ങളുടെ കെട്ടിയോനും മക്കളും വീട്ടിൽ എത്താൻ നേരമായി. ആകെ സീൻ ആവും. പോയി മുഖം കഴുക്. എണീച്ചേ... ചെല്ല്... ചെല്ല്." സാറ പ്രിയതമേ വല്ലവിധേന ബാത്‌റൂമിനുള്ളിലേക്ക് പറഞ്ഞയച്ചു.
വിശാലമായ ശീതീകരിച്ച മുറി. അതിന്റെ ഒത്ത നടുക്ക് ഒരു വലിയ കിടക്ക, പിന്നെ കുറച്ചു മാറിയായൊരു സോഫ. സാറ ഇപ്പോൾ അവളുടെ മൊബൈൽ ഫോണുമായി അതിന്റെ മുകളിൽ ഇരിപ്പാണ്.
അവൾ ആരുടെയോ ഒക്കെ മെസ്സേജുകൾക്കുള്ള മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ്.പ്രിയതമ മുഖം കഴുകി, ഒരു ടൗവൽ എടുത്തു തുടച്ചു കൊണ്ടു ബാത്‌റൂമിന്റെ പുറത്തേക്ക് വന്നു.
"ഇപ്പൊ എങ്ങനെയുണ്ട്?" സാറ ചോദിച്ചു."മ്മം." നിരാശയോടെ മൂളി.
"എന്റെ കുഞ്ഞേ, ഞാൻ നിനക്ക് ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം."
"മം."
"ഒരിടത്തു മാത്രമായി കെട്ടി കിടക്കരുത്, നമ്മളിങ്ങനെ ഒഴുകികൊണ്ടേ ഇരിക്കണം. ഈ ഭൂമിയിൽ എന്തോരം തരത്തിലുള്ള കു....കൾ ഉണ്ടെന്ന് അറിയാമോ? നീണ്ടത്, വളഞ്ഞത്, വളവില്ലാത്തത്, ചെരിഞ്ഞത്, ഒടിഞ്ഞത്, നടുവ് ഒടിഞ്ഞത്,വികസിച്ചത്, ചുങ്ങി പോയത്. അങ്ങനെ എത്ര വിധത്തിൽ, എത്രെതരത്തിൽ. നമ്മൾ സ്ത്രീകൾ ഇതെല്ലാം ഭൂമിയിൽ കണ്ടെത്തി, ആസ്വദിച്ചു കഴിയുമ്പോൾ കാലൻ വന്നു നമ്മളെ കൂട്ടി കൊണ്ട് പൊക്കോളും."