"പ്രണയം അടിമത്തമാണെങ്കിൽ, കാമം പലപ്പോഴും വെറുമൊരു കായികാധ്വാനം മാത്രമാണ്.വികാരം കയറിയാൽ ഒന്ന് പെയ്യതൊഴിയേണ്ട സമയം മാത്രം മതിയതിന്. അല്ലാതെ അതിനുമപ്പുറം ഒരു വൈകാരിക ബന്ധം കാമത്തിൽ മാത്രം വച്ചു പുലർത്താൻ പാടില്ല." ആസിഫ് സാറയോട് പറഞ്ഞു.
"നിനക്ക് പ്രണയിക്കാതിരിക്കാൻ ഓരോ കാരണങ്ങൾ നീ തന്നെ കണ്ടെത്തുന്നു.അല്ലാണ്ട് എന്താ?" സാറ അയാളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
"നീ അങ്ങനെ എന്നെ അടച്ച് ആക്ഷേപ്പിക്കാതെ. ഞാൻ കിടക്ക പങ്കിട്ട ഓരോ സ്ത്രീയെയും ഞാൻ പ്രണയിച്ചിട്ടുണ്ട്. അല്ലാണ്ട് ഞാൻ അവരെയൊക്കെ ഒരു ഭോഗവസ്തു മാത്രമായി ഇതുവരെ കണ്ടിട്ടില്ല."
"എന്റെ പൊന്നാസിഫെ. ഇങ്ങളിത് എന്താക്കന്ന്. മുപ്പത് പോട്ടെ മൂപ്പതഞ്ചിൽ താഴെ പ്രായമുള്ള ആരേലുമായി നീ ഈ പറയുന്ന പ്രണയത്തിൽ ആയിട്ടുണ്ടോ?"
ആസിഫ് ഒരു നിമിഷം ഒന്ന് ആലോചിച്ചു. എന്നിട്ട് പറഞ്ഞു. "ഇല്ല.""നിന്റെ പ്രണയിനികൾ എല്ലാം തന്നെ അൻപതും, അറുപതുമൊക്കെ എത്തിയവരല്ലേ?"
"ഇല്ല, ഒരു മൂന്നാലെണ്ണം നാല്പതിനു മുകളിലോട്ട് ഉണ്ട്." അവൻ അൽപ്പം കുസൃതി നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
"ഹഹഹ. എന്റെ പൊന്നോ അങ്ങയെ ഞാൻ നമിച്ചു. ഇങ്ങളീ പത്രക്കാരന്റെ കുപ്പായം അണിഞ്ഞു കുറേ ചെന വറ്റിയ കന്നാലികളെ വലയിൽ ആക്കുന്നുണ്ട്.എന്നിട്ട് അവരെയെല്ലാം പ്രണയിച്ചിരുന്നു... എന്നൊരു മുട്ടാപോക്ക് ന്യായവും."
"നീ... ഞാനങ്ങനത്തെ വെറുമൊരു കറക്ക് കമ്പനി കേസ് ആണെന്ന് മാത്രം പറയരുത്. എന്റെ ജീവിതത്തിൽ വന്നു പോയിട്ടുള്ളതും, ഇപ്പോൾ ഉള്ളതുമെല്ലാം എനിക്ക് ഓരോ രീതിയിലും വിലപ്പെട്ടതാണ്." ആസിഫ് അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
"നിനക്കായി കാൽ അകത്തി തരുന്നവരെല്ലാം നിനക്കപ്പോൾ പ്രണയിനികൾ ആണ്...അല്ലാണ്ട് കാമുകികൾ മാത്രമല്ല."
"അല്ല." ആസിഫ് തറപ്പിച്ചു പറഞ്ഞു.
"എന്നാൽ എനിക്ക് അങ്ങനെ അല്ല മിസ്റ്റർ ആസിഫ്. സജിക്ക് ശേഷം എനിക്ക് ആരോടും പ്രണയത്തിൽ ആകാൻ കഴിഞ്ഞിട്ടില്ല. എല്ലാ ആണുങ്ങളോടും വെറും കാമം മാത്രം. ഒരു കളി കഴിഞ്ഞാൽ ഒരു കുളി. അത്രേയുള്ളൂ. ആണുങ്ങളെ വസ്ത്രം മാറുന്ന പോലെ ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ ശീലിച്ചില്ലേ, എന്റെ പാവപിടിച്ച മനസ്സ് പെട്ടു പോകും. അതാണ് സത്യം."