ഭാഗം : 17 അസഭ്യം അശ്ലീലം ആഭാസം. (AAA) ..... ലയന.....

34 0 0
                                    

സാമൂവലിന്റെ മൗനം തുടർന്നു കൊണ്ടെയിരുന്നു. അയാളുടെ മാനസികാവസ്ഥ സാറയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. സ്വന്തം ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അയാളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൂടി സാറക്ക് അനുവാദം ഇല്ലായിരുന്നു. സാറയിൽ നിന്നുമൊരു സ്പർശനം സാമൂവലിനു "എന്തോപോലെ " എന്നൊരു തോന്നൽ ഉളവാക്കിയിരുന്നു. അതോടൊപ്പം സാറയുടെ പപ്പയും, അമ്മച്ചിയും. അവർക്കും എന്നും ഓരോ ദീനങ്ങൾ തന്നെ. എല്ലായിടത്തും ഓടി നടന്ന്, എല്ലാവരുടെയും പരിഭവങ്ങൾ കേട്ടും, അവരെ ശുശ്രൂഷിച്ചും സാറയുടെ മനസ്സ് ഒരു വഴിക്ക് ആയായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇച്ചായന്റെ വകേൽ ഒരു അനിയൻ, ബിനു,അസുഖം അന്വേഷിച്ചു അവിടേക്ക് എത്തുന്നത്.

സാമൂവലിനോട് കുറേ നേരം മിണ്ടിയും പറഞ്ഞുമിരുന്ന ശേഷം, ഉച്ച ഊണിനായി സാറ അവനെ ഊണു മുറിയിലേക്ക് വിളിച്ചു.

"കൂട്ടാൻ എന്നതാ സാറാമ്മോ?"

"ആറ്റുവാള പുളിയും മുളകും ഇട്ടത്, വാഴക്കാ മെഴുക്കുപുരട്ടിയതും, മോര് കൂട്ടാനും. മതിയോ?" സാറ അവന്റെ പ്ലേറ്റിലേക്ക് നല്ല ആവി പറക്കുന്ന കുത്തരിയുടെ ചോറ് വിളമ്പികൊണ്ട് ചോദിച്ചു.

"ഹയ്യ്! കൊതിയായിട്ടും വയ്യ. രണ്ടു താറാ മുട്ട പൊരിച്ചതും കൂടി കിട്ടുമോ?"

"ഒരു രണ്ടു മിനിറ്റ്. ഇപ്പൊ തരാം." സാറ അടുക്കളയിലേക്ക് പോയി. ബിനു ചൂട് ചോറിൽ മീൻ കറി എടുത്ത് ഒഴിച്ചു, കറി കൂട്ടി ഇളക്കി ഒരു പിടി പിടിച്ചു.
പാകത്തിന് എരി, പാകത്തിന് പുള്ളി പിന്നെ ഉപ്പ്. ബിനു ആ രുചി ആവോളം രുചിച്ചു കൊണ്ട് മുള്ളു മാറ്റി അൽപ്പം മീൻ കൂടി എടുത്തു തിന്നു.
"ആഹാ, മീൻ കറി കലക്കിയിട്ടുണ്ട്." അവൻ അടുക്കളയിലേക്ക് നോക്കി പറഞ്ഞു.
സാറ പൊരിച്ച മുട്ടയുമായി അവിടേക്ക് വന്നു. അതേ രണ്ടു ഗ്ലാസ്സ് കൂടി എടുത്തോ. ഇച്ചിരി തണുത്ത വെള്ളം കൂടി.
"എന്തിയെടാ? എന്നാത്തിനാ?"
"നിങ്ങൾ ഇങ്ങ് എടുത്തോണ്ട് വാ എന്റെ ചേട്ടത്തി."
ഗ്ലാസ്സും വെള്ളവും എത്തിയപ്പോൾ, ബിനു തന്റെ ബാഗ് തുറന്നു ഒരു കുപ്പി വോഡ്ക എടുത്തു മേശപ്പുറത്തു വച്ചു. സാറ തന്റെ സാരീയുടെ കൊന്തല എടുത്തു മുഖത്തേ വിയർപ്പ് തുടച്ചു കൊണ്ട് ചോദിച്ചു
"ഇതു നല്ല ചേല്. നിന്റെ ഇച്ചായൻ അപ്പുറെ ഇങ്ങനെ കിടക്കുമ്പോൾ നീ ഇവിടിരുന്നു കുപ്പി പൊട്ടിച്ചാൽ എങ്ങനാ?"

അസഭ്യം അശ്ലീലം ആഭാസം Where stories live. Discover now