"ചിലർക്ക് ഏകാന്തത ഒരു ശീലമാണ്. ചിലർക്ക് അതൊരു മടുപ്പും. എനിക്ക് സത്യത്തിൽ അതൊരു രോഗമാണെന്ന് തോന്നുന്നു." ലിനോയെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് സാറ പറഞ്ഞു."രോഗമോ?" അവളുടെ നിതംബങ്ങളെ പതിയെ തലോടി കൊണ്ടവൻ ചോദിച്ചു.
"ചിലപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നിപോകും, ചിലപ്പോൾ ഒറ്റയ്ക്ക് ആയാൽ മതിയെന്ന് തോന്നിപോകും. ഒരിടത്തും ഉറച്ചു നിലക്കാത്തയൊരു മനസ്സ്. അതൊരു മനോരോഗമല്ലെ?"
അവളുടെ ചുണ്ടുകളിലെ ചുവപ്പ് ചായം അവന്റെ നെഞ്ചിൽ പതുക്കെ പതിഞ്ഞു തുടങ്ങി."അങ്ങനെയൊന്നും ചിന്തിക്കണ്ട. മനുഷ്യർ ഇങ്ങനെയൊക്കെ ആണ് ചേച്ചി."
സാറ ലിനോയുടെ കഴുത്തിൽ ചുംബിച്ചു, എന്നിട്ടവൾ അവന്റെ മുഖത്തും, ചുണ്ടുകളിലും ഉമ്മ നൽകുവാൻ എഴുന്നേറ്റു. ലിനോ കണ്ണുകൾ പൂട്ടി 'നീ എന്തെങ്കിലും ചെയ്യ്തോ' എന്ന അവസ്ഥയിൽ അവൻ സാറയ്യ്ക്കായി കിടന്നു കൊടുക്കുന്നത് പോലെ അവൾക്ക് തോന്നി.
ലിനോയുടെ കണ്ണുകളിൽ ഒരിക്കലും സാറയ്യ്ക്ക് വേണ്ടിയുള്ള പ്രണയം അവൾ കണ്ടിരുന്നില്ല. പ്രണയാർദ്രമായി എന്തെങ്കിലുമൊന്ന് സാറ ലിനോയ്യ്ക്കായി എഴുതിയിട്ടാൽ... "ചേച്ചി ഇങ്ങനെയൊന്നും മെസ്സേജ് അയക്കല്ലേ. ആരേലും കണ്ടാലത് ഭാവിയിൽ ചേച്ചിക്ക് തന്നെയത് ദോഷം ചെയ്യും." എന്ന് പറഞ്ഞു ലിനോ സാറയെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. അങ്ങനെ പോലും മറ്റൊരു ബന്ധം അവർക്കിടയിൽ ഉണ്ടെന്ന് പുറം ലോകത്തെ അറിയിക്കാൻ ലിനോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
916 കാമം. അല്ലാണ്ട് ഒന്നുമില്ല.
ലിനോയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ ആവുന്നതേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും സാറയെ ആദ്യം കടന്ന് പിടിച്ചതും, അവളിൽ ബലമായി പ്രവേശിച്ചതും ലിനോ തന്നെ ആയിരുന്നു. ഇടയ്ക്കിടെ അവസരം കിട്ടുമ്പോൾ ഇങ്ങനെയുള്ള സംഗമങ്ങൾ അവർക്കിടയിൽ മെല്ലെ മെല്ലെ പതിവായി.
കാമത്തിൽ കവിഞ്ഞത് പ്രണയത്തിന്റെ രൂപത്തിലായി കാണാൻ, അവൻ ഒരിക്കലും സാറയെ അനുവദിച്ചിരുന്നില്ല, എന്നതായിരുന്നു സത്യം.