സാമൂവൽ സാറയെ അയാളുടെ മുറിയിലേക്ക് വിളിച്ചു. "എന്തായിരിക്കും കാര്യം?" എന്ന ചിന്തയോടെ സാറ അവിടേക്ക് ചെന്നു.
അവിടെ അവരെ കൂടാതെ, അയാളെ ശുശ്രുഷിക്കാൻ ഏർപ്പാടാക്കിയ ഹോം നഴ്‌സ് സൂസിയും ഉണ്ടായിരുന്നു."എന്താ ഇച്ചായ? എന്തുപറ്റി?" സാറ തിരക്കി.
"ഇവൾ ഗർഭിണിയാണ്." സാമൂവൽ എടുത്തടിച്ച പോലെ സാറയുടെ മുഖത്തു നോക്കി പറഞ്ഞു.
'കൊച്ചിന്റെ തന്ത ആരാ? " എന്ന് ചോദിക്കേണ്ട ആവശ്യമില്ലെന്ന് സാറക്ക് തോന്നി.
സൂസി തല ഉയർത്തി പിടിച്ചു എന്തോ നേടിയ പോലുള്ള നിൽപ്പാണ്.
"ഇനി എന്താ?" ഒടുവിൽ സാറ ചോദിച്ചു.
"ഏതേലും ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കാണിച്ച് അതിനെ കളയണം." സാമൂവൽ നിസ്സാരമായി പറഞ്ഞു.
"ഇച്ചായ!" സാറ അറിയാതെ വിളിച്ചു പോയി.
സൂസിയും ഞെട്ടി നിൽപ്പാണ്.
"ഞാൻ പാറയിൽ തറവാട്ടിലെയാണ്. എനിക്ക് ഇങ്ങനെ തന്തയില്ലാത്ത കൊച്ചിനെ ചുമക്കാൻ പറ്റില്ല." സാമൂവൽ ഒടുവിൽ അയാളുടെ തനികൊണം കാണിച്ചു."നിങ്ങൾക്ക് നിങ്ങളുടെ ചോരയിൽ ഒരു കുഞ്ഞിനെ കിട്ടുകയല്ലേ? നിങ്ങളുടെ കാലം കഴിഞ്ഞാൽ ഇതൊക്കെ പിന്നെ ആർക്കാ?"സാറ ഉടക്കി നിന്നു.
"ഇതൊക്കെ പള്ളിക്ക് പോയാലും ശരി, ഇങ്ങനൊരു പിഴച്ചുണ്ടായ കൊച്ചിന് ഞാൻ എന്റെ സ്വത്ത് കൊടുക്കില്ല." സാമൂവലിന്റെ മൂരാച്ചി സ്വഭാവം വീണ്ടും പുറത്തേക്ക് ചാടി.
"അതു നിങ്ങളങ് തീരുമാനിച്ചാൽ മതി. കെട്ടിയോനും കെട്ടിയോളും കൂടി എന്നെയങ് പിഴച്ചവളാക്കുക ആണോ? പന്ന പുലയാടി മക്കള്." സൂസിയും മോശമല്ല.
"എവിടേലും കൊണ്ടെ കളയടി പൂറിമോളെ. നിന്റെ കൊച്ചിന്റെ തന്തയാവാൻ ഈ പാറയിൽ സാമൂവലിനെ കിട്ടില്ല." അയാളുടെ കുടുംബ മഹിമയായിരുന്നു അയാളുടെ മുഖ്യ അജണ്ട.
"ആഹാ! ഇതിനെ എന്റെ വയറ്റിൽ ഉണ്ടാക്കിയപ്പോൾ തനിക്ക് ഇതൊന്നും തോന്നിയില്ലല്ലോ? ഇപ്പൊ ഞാൻ പിഴയും താൻ തറവാടിയും. ഈ നാട്ടിൽ പോലീസും നിയമവുമൊക്കെ ഉണ്ടോ എന്ന് നോക്കട്ടെ." സൂസിയും പൊരുതി നിന്നു.
കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് സാറക്ക് മനസ്സിലായി. സ്വന്തം കെട്ടിയോന്റെ അവിഹിതം ഒത്തുതീർപ്പാക്കേണ്ട അവസ്ഥയിലാണ് സാറയിപ്പോൾ.