ഭാഗം : 20 അസഭ്യം അശ്ലീലം ആഭാസം. (AAA) ..... ലയന.....

69 0 0
                                    

"ജീവിതത്തിൽ ഒരു സ്ത്രീക്ക് പലതും ആഗ്രഹിക്കാം. പക്ഷേ അവൾ സെക്സ് ആഗ്രഹിച്ചാൽ അതെന്തോ വലിയ പാപമായി കരുതുന്നത് എന്താണ്?" പ്രിയതമ നിസ്സഹാമായ സ്വരത്തിൽ ചോദിച്ചു. "ഇത് ആഗ്രഹിക്കുന്നവൾ വെടി, വേശ്യ, അഭിസാരിക... എന്നൊക്കെ സമൂഹം മുദ്ര കുത്തുന്നതെന്താവും?"
പ്രിയതമ സാറയുടെ മടിയിൽ കിടന്നുകൊണ്ട് ചോദിച്ചു.

"സ്ത്രീയുടെ സന്തോഷം, ഒരുപക്ഷേ മറ്റുള്ളവർക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരിക്കും മുത്തേ." പ്രിയതമയുടെ മുടിയിഴകൾ തലോടികൊണ്ട് സാറ പറഞ്ഞു. "അവൾ അമ്മയായി പോയി, മകൾ ആയിപോയി. സഹോദരി, അമ്മായി, അമ്മൂമ്മ, മരുമകൾ, അമ്മായിയമ്മ, ഏട്ടത്തി... അങ്ങനെ പലതുമായി പോയി. ഇതിൽ അൽപ്പമെങ്കിലും കാമം സമൂഹം വിധിച്ചിട്ടുള്ളത് ഭാര്യക്ക് മാത്രമാവും."

"അല്ലേലും കിട്ടാത്ത സാധനങ്ങളോടെ മനുഷ്യന് ആർത്തി തോന്നു." അവരെ നോക്കി അലസമായി സെറ്റിയിൽ ഇരുന്നിരുന്ന ഭാമ പറഞ്ഞു.

"എനിക്ക് സത്യത്തിൽ ഈ പരിപാടിയെ ഇഷ്ട്ടമല്ല. ഇക്ക അടുത്ത് വരുമ്പോഴേ ഞാൻ എന്തെങ്കിലും പറഞ്ഞു ഒഴിയും." അഹന കൈയിൽ ഇരുന്ന പായസത്തിൽ നിന്നും ഒരു സ്പൂൺ കോരി കുടിച്ചു കൊണ്ട് പറഞ്ഞു.

"അതെന്താ നീ അങ്ങനെ?"

"എനിക്ക് ഇഷ്ട്ടമല്ല. അതു തന്നെ. ഈ ലോകത്ത് നമുക്ക് എന്തെല്ലാം ചെയ്യാം? ചെടികൾ നടാം. പാവങ്ങളെ സഹായിക്കാം, മല കയറാം, പാചക പരീക്ഷണങ്ങൾ നടത്താം, വല്ലതും പുതുതായി പഠിക്കാം അങ്ങനെ എന്തെല്ലാം. ഒരു നിമിഷത്തെ സുഖത്തിനായി എന്തിനാ ഇങ്ങനെ നമ്മൾ ആണുങ്ങൾക്ക് അടിമകൾ ആവുന്നത്?"

"അഹനയുടെ ചിന്തകൾ മറ്റൊരു തരത്തിൽ ആണല്ലോ?" രാഗിണി ഓർത്തു.

"ജീവിതത്തിൽ സെക്സിന് അമിത പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ കൊടുത്താൽ നമ്മൾ അങ്ങനെയൊരു സുഖം കിട്ടാൻ വേണ്ടി മാത്രം മറ്റൊരാൾക്ക് അടിമപ്പെടേണ്ടി വരും. അയാളുടെ സന്തോഷങ്ങൾക്കും അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കുമെല്ലാം അനാവശ്യമായ മുൻതൂക്കം കൊടുക്കേണ്ടി വരും. എന്തിന് വെറുതെ അങ്ങനെ? നമുക്ക് നമ്മുടെ കാര്യങ്ങൾ നോക്കി ജീവിച്ചാൽ പോരെ?"അഹന വീണ്ടും അവളുടെ നയം വ്യക്തമാക്കി.
പ്രിയതമ ഒന്നും മിണ്ടിയില്ല. അവളുടെ ചിന്തകൾ തന്നെയപ്പോൾ മറ്റൊരു തുരുത്തിലായിരുന്നു. അഹനയുടെ വാക്കുകവളിൽ അതുകൊണ്ട് തന്നെ യാതൊരു ചലനങ്ങളും ഉണ്ടാക്കിയില്ല.

അസഭ്യം അശ്ലീലം ആഭാസം Onde histórias criam vida. Descubra agora