ഭാഗം : 16 അസഭ്യം അശ്ലീലം ആഭാസം. (AAA) ..... ലയന.....

29 0 0
                                    


(Warning : കഥയുടെ രണ്ടാം പാതിയിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ലൈംഗീകത ഉണ്ട്. So its ur choice to read or not to read. ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ എഴുതി വച്ചിരിക്കുന്നത് എന്നു കൂടി ഞാൻ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എന്നു കരുതി ഇമ്മാതിരി ലൈംഗീക വൈകൃതങ്ങളെ ഞാൻ അനുകൂലിക്കുന്നുവെന്നും അർത്ഥമില്ല.)

സാറയോട് "വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചാൽ " അവൾ പറയും "ഇച്ചായനും പിന്നെ എന്റെ രണ്ട് ആൺമക്കളും എന്ന് "
പക്ഷേയാ രണ്ട് ആൺമക്കളും അവളുടെ മാത്രമായിരുന്നു എന്നുമാത്രം. അതുകൊണ്ട് തന്നെ അവൾ 'എന്റെ രണ്ട് ആൺമക്കൾ ' എന്ന് എവിടെയും പറഞ്ഞു പോന്നു.

സാറയുടെ രണ്ട് ആൺമക്കളുടെ പേര് 'ബ്രൂണോ'എന്നും, 'ലൂക്കോ' എന്നും ആണ്. രണ്ടും നല്ല  മുന്തിയ ഇനം  പട്ടികൾ ആണെന്ന് മാത്രം.

"എന്തെ! അപ്പോൾ സാറയ്ക്ക് കുട്ടികൾ ഇല്ലേ?" എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം സാറയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ മാത്രമാവും. സാറയുടെ കൂട്ടുകാരെല്ലാം അതുകൊണ്ട് തന്നെ ബ്രൂണോയേയും ലൂക്കോയേയും അവളുടെ മക്കളായിട്ട് മാത്രമേ അവരുടെ സംസാരത്തിൽ ഉൾകൊള്ളിച്ചു പോന്നിരുന്നുള്ളു.

സാറയുടെ ഇച്ചായന്, എന്നാ ഈ പട്ടികൾ എന്നുവച്ചാൽ വെറുപ്പാണ്. "അവൾക്ക് വേറെ പണി ഇല്ലാഞ്ഞിട്ട്, ഇവറ്റകളെ വളർത്തുന്നു." എന്ന നിലപാടിൽ ആയിരുന്നു മൂപ്പര്.

അങ്ങനെ ഇരിക്കെയാണ് സാറയുടെ ഇച്ചായന് നട്ടെലിൽ ഒരു വേദന വരുന്നത്.ആദ്യമാദ്യം ഈ വേദന ആരും വകവെച്ചില്ലേല്ലും, ക്രമേണ അരയ്ക്ക് താഴോട്ട് ഒരു മരവിപ്പും, തളർച്ചയും ഒടുവിലത് പക്ഷാഘാതത്തിൽ ചെന്ന് എത്തുകയും ചെയ്യ്തു. ഇച്ചായനും സാറയും പിന്നെ കുറേ ആശുപത്രികൾ കയറി ഇറങ്ങേണ്ടി വന്നു. ഡിസ്കുകളിൽ ചിലത് സ്ഥാനം തെറ്റി പോയിരിക്കുന്നു. അവയുടെ ഇടയിൽ കൂടി കടന്ന് പോയിരുന്ന ചില ഞരമ്പുകൾ മുറുകി അരയ്ക്ക് താഴോട്ട് തളർന്നു പോയ അവസ്ഥ വന്നു ചേർന്നതാണ്. ഒരു വലിയ സർജ്ജറി വേണ്ടി വന്നു ഇച്ചായൻ എന്ന് വിളിക്കുന്ന സാമൂവലിനൊന്ന്  രോഗ മോചിതനാവാൻ.

രോഗത്തിന്റെ ഭാഗമായി സാമൂവലിന് ജോലിയിൽ നിന്നും അവധി എടുത്ത് വീട്ടിൽ കിടക്കേണ്ടി വന്നു. വീണ്ടും തന്റെ കാലുകൾ കൊണ്ട് പഴയത് പോലെ നടക്കാൻ ആവുമോ, എന്നും അയാൾ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. വീട്ടിൽ physiotherapy ഒക്കെ തുടങ്ങിയെലും സാമൂവൽ മാനസികമായി എപ്പോഴും തളർന്നൊരു പ്രതികരണമായിരുന്നു കാഴ്ച്ചവച്ചിരുന്നത്.

അസഭ്യം അശ്ലീലം ആഭാസം Tahanan ng mga kuwento. Tumuklas ngayon