നേരം പുലർന്നപ്പോൾ, ആസിഫ് മെല്ലെ സാറയെ പ്രിയതമയുടെ വീട്ടിൽ കൊണ്ടെയാക്കി.
"നീ മണ്ടത്തരമൊന്നും ചെയ്യ്തു കളയരുത്." പോകുന്നതിനു മുൻപായി ആസിഫ് സാറയെ നോക്കി പറഞ്ഞു.
സാറ അവനെ നോക്കി തലയാട്ടി.
....
ആവി പറക്കുന്ന ഇഡലിയും, എണ്ണയിൽ കുഴച്ച ഉഴുന്ന് പൊടിയും ഭാമ സാറക്ക് മുന്നിൽ വച്ചു.
"നീ ഒന്നും കഴിച്ചു കാണില്ലല്ലോ? ഇതു കഴിക്ക്?" ഭാമ നിർബന്ധിച്ചു.
"എങ്ങനാടാ കഴിക്കുന്നേ? പ്രിയ ഇപ്പോഴും കത്തി തീർന്നു കാണില്ല."
"അത് ആലോചിക്കണ്ട." ഭാമ ഇഡലി പൊടിച്ചു ഉഴുന്ന് പൊടിയിൽ മുക്കി സാറയുടെ വായിൽ വച്ചു കൊടുത്തു."കാര്യങ്ങൾ അധികമാരും അറിഞ്ഞ മട്ടില്ല. അവൾ അവസാനമായി മെസ്സേജ് അയച്ചത് നമുക്ക് മാത്രമാണ്. പിന്നെ അവളുടെ മൊബൈലിൽ കിടന്നിരുന്ന ആ വീഡിയോയുടെ കോപ്പി. അതാ ഇത്രക്കും കുഴപ്പങ്ങൾ ഉണ്ടാക്കിയെ. ഈ കടുംകൈ ചെയ്യുന്നതിന് മുൻപ് മിനിമം അവൾക്ക് അതങ്ങ് ഡിലീറ്റ് ചെയ്യാമായിരുന്നു. വീട്ടുകാര് പെട്ടെന്ന് അറിയില്ലായിരുന്നു.""എന്നാലും മറ്റവൻ അപ്‌ലോഡ് ചെയ്യത വീഡിയോ, അതൊരു പാര ആണ്."ഭാമ സാറക്ക് വാരികൊടുത്ത് കൊണ്ടു പറഞ്ഞു."സാരമില്ല... പുതിയത് വരുമ്പോൾ പഴയത് ആളുകൾ മറന്നോളും. ഒന്നിനും അധികം ഇക്കാലത് ആയുസ്സില്ലല്ലോ?"
"അവൾക്ക് സത്യത്തിൽ മരിക്കേണ്ട ആവശ്യം എന്തായിരുന്നു? നമ്മൾ വിചാരിച്ചിരുന്നേൽ ഇതെല്ലാം രഹസ്യമായി ഒതുക്കി തീർക്കാമായിരുന്നില്ലേ ഭാമേ?"
"എടി, അവളുടെ മരണം എന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു? ആ രതീഷ് ചതിച്ചപ്പോഴേ അവൾ അവസാനിച്ചിരുന്നു. പിന്നെ ജീവിച്ചിരിക്കാൻ വേണ്ടി എന്തെല്ലാമോ അവൾ കാട്ടി കൂട്ടി. അത്ര തന്നെ?"
സാറ ഭാമയോടും കഴിക്കാൻ ആവശ്യപ്പെട്ടു. കൂട്ടത്തിൽ ചൂട് ചായ കൂടി ചെന്നപ്പോൾ ഇരുവർക്കുമൊരു ആശ്വാസം തോന്നി.
"നമുക്ക് ആണുങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെടാ?" സാറ തിരക്കി.
"ആണല്ല ഇവിടെ പ്രധാനം. ഒരു കൂട്ടാണ്. ശരീരം ആഗ്രഹിക്കുന്നയൊരു കൂട്ട്. അത്ര തന്നെ. മനസ്സിനും ശരീരത്തിനും ഇണ ചേരാൻ പോന്നൊരു പങ്കാളി."
"ഭർത്താവിൽ നിന്നും മറ്റൊരാളിലേക്ക്. പിന്നെയാ ഒരാളിൽ നിന്നും ഒരുപാട് പേരിലേക്ക്. പിന്നീടാ ഒരുപാട് പേരിൽ നിന്നും ഒരാളിലേക്ക് തിരിച്ചെത്താൻ പറ്റാത്ത പോകുന്ന അവസ്ഥ. അതാണ് പ്രിയതമക്ക് പറ്റിയത്."
"ഒരു ഗ്യാപ് കിട്ടിയാൽ ഇവന്മാരെല്ലാം കയറി ഇറങ്ങിയേച്ചു പോകുമെന്ന് ആർക്കാ അറിയാത്തെ? അവൾക്ക് പക്ഷേ അതൊരു ഒഴിവാക്കാൻ പറ്റാത്ത ലഹരിയായി പോയി." ഭാമ പറഞ്ഞു നിറുത്തി.
"ഇന്നലെ കൂടി ആസിഫ് എന്നെ കയറി പണിതേ ഉള്ളു." സാറ നിസ്സാരമായി പറഞ്ഞു.
"പ്രൊട്ടക്ഷൻ ഉപയോഗിച്ചോ?"
"കാലത്ത് വെറും വയറ്റിൽ ഒരു ipill വാങ്ങി തിന്നു."
"സത്യത്തിൽ അതുകൊണ്ട് ഒന്നും വലിയ കാര്യമില്ല സാറ. Ovulation നടക്കുന്നത് ഒന്ന് തടയും. പക്ഷേ already അണ്ഡം പുറത്ത് ഉണ്ടേൽ മരുന്ന് കഴിച്ചിട്ടും വലിയ കാര്യമില്ല."