അഗസ്തേനോസ് പള്ളി.
അവിടുത്തെ വികാരി ഫാ :ഉമ്മൻ തൊമ്മൻ തൊട്ടിപ്പറമ്പിൽ, വികാരങ്ങളുടെ കാര്യത്തിലും ഒട്ടും പിറകോട്ടല്ല.കർത്താവിനെ മനസ്സിൽ വിളിക്കുമ്പോഴും, കാണാൻ കൊള്ളാവുന്ന ആണാണേലും, പെണ്ണ് ആണേലും അച്ഛൻ അവരെ വെറുതേ വിടാറില്ല.
അവരെ ഉപദേശിക്കുക, കുശലം ചോദിച്ചിക്കുക, ദേഹത്ത് തട്ടി ആശ്വാസം കൊടുക്കുക, കെട്ടിപിടിക്കുക, ചുംബിക്കുക അങ്ങനെ... അങ്ങനെ... ചെറിയ ചെറിയ കലാപരിപാടികൾ നടത്തി. അതിൽ മനസുഖം കണ്ടെത്തി പുള്ളി അങ്ങനെ മുൻപോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന വേളയിലാണ് സാറ choir ഇൽ പാടാൻ പള്ളിലേക്ക് വരുന്നത്.പാട്ടു പരിശീലനവും കഴിഞ്ഞു സാറ പള്ളി വിട്ടു പോകാൻ തുടങ്ങിയപ്പോൾ ഫാ : ഉമ്മൻ തൊമ്മൻ അവളുടെ പിന്നാലെ കൂടി.
"സാറാ ഒന്ന് നിന്നെ."
"എന്താച്ചോ?"
"കുറേ ആയല്ലോ നിന്നെ കണ്ടിട്ട്?"
"ഞാൻ ഇന്നലെ കൂടി പള്ളിയിൽ നൊവേനക്ക് വന്നതാണല്ലോ." സാറ സംശയത്തോടെ ചോദിച്ചു.
"അത് ഇന്നലെയല്ലേ? ഇന്ന് ഇതുവരെ നമ്മൾ കണ്ടില്ലല്ലോ?"
സാറക്ക് കാര്യം പിടികിട്ടി. അവൾ അയാളെ നോക്കിയൊന്ന് ചിരിച്ചു.
"വാ ഒന്ന് കുമ്പസാരിചേച്ചു പോകാം."
"അച്ചോ ഞാൻ ഞായറാഴ്ച കുമ്പസാരിക്കാം." അവൾ വിനീതമായി പറഞ്ഞു.
"ഓ വേണ്ട.അന്ന് ഭയങ്കര തിരക്കാവും. അതുകൊണ്ട് ഇന്നാവാം."
വേറെ നിവർത്തിയില്ലാതെ സാറ കുമ്പസാര കൂട്ടിൽ കുമ്പിട്ടു നിന്നു."ഉം... പറഞ്ഞോ." കുരിശ് വരച്ച ശേഷം അച്ഛൻ പറഞ്ഞു.
"ഞാൻ കള്ളം ചെയ്തിട്ടുണ്ട്, കുറ്റം പറഞ്ഞിട്ടുണ്ട്, അപഖ്യാതി പറഞ്ഞു പ്രചരിപ്പിച്ചിട്ടുണ്ട്,പാപം ചെയ്യ്തിട്ടുണ്ട്."
"എന്ത് പാപം." അച്ഛന് ആകാംഷയായി.
സാറക്ക് അച്ഛന്റെ രോഗം പിടികിട്ടി. അവളത് മുതലാക്കാൻ തന്നെ തീരുമാനിച്ചു.
"ഭർത്താവില്ലാത്ത നേരത്ത് ഞാനൊരു പരപുരുഷനുമായി....." അവൾ അവിടെ നിറുത്തി."പരപുരുഷനുമായി!!!"
"പരപുരുഷനുമായി സംസാരിച്ചു."