"Cervical ectopic pregnancy അഥവാ CP ആണെന്ന് തോന്നുന്നു." ഡോക്ടർ സാറായോട് പറഞ്ഞു."ഗർഭമോ?" സാറ അതിശയത്തോടെ ചോദിച്ചു.
"എന്തെ? ഭർത്താവ് കൂടെയില്ലേ?" ഡോക്ടർക്ക് എന്തോ സംശയിക്കുന്നത് പോലെ സാറക്ക് തോന്നി.
"ഉണ്ട്." സാറ ചാടി കയറി പറഞ്ഞു.
"നമുക്കൊരു സ്കാൻ കൂടി എടുത്തേക്കാം. ഹാർട്ട് ബീറ്റ് ഇല്ലേ... നമുക്കതങ്ങ് കളഞ്ഞേക്കാം."
"കളഞ്ഞേക്കാം." സാറ ഉടനടി സമ്മതം പറഞ്ഞു.
"ഭർത്താവിനെ വിവരം അറിയിക്കണ്ടെ?" ഡോക്ടർ തിരക്കി.
"പുള്ളി ഇപ്പോൾ സ്ഥലത്തില്ല. വിദേശത്താ. പകരം എന്റെ ചേച്ചി കൂടെയുണ്ട്. എവിടേലും ഒപ്പിടാൻ ഉണ്ടേൽ ചേച്ചി ചെയ്തോളും." സാറ ഭാമയെ നോക്കി പറഞ്ഞു.
ഭമായ്യ്ക്ക് കാര്യം മനസ്സിലായി.
അവൾ "ശരി ഡോക്ടർ." എന്ന് ഉറപ്പും കൊടുത്തു.
അങ്ങനെ രണ്ടു ദിവസം, ഇതിന്റെ പേരിൽ ഭാമയും, സാറയും ആശുപത്രിയുടെ gynec വാർഡ് കയറി ഇറങ്ങി. രണ്ടാം ദിവസം രാവിലെ D&C യോടൊപ്പം, cervical പെർഗ്നൻസിയുടെ അബോർഷനും നടത്തിയ ശേഷം,സാറയെ വാർഡിൽ കൊണ്ടെ കിടത്തി. ഭാമ അപ്പോഴും കൂടെ ഉണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞ് അവിടേക്ക് ഡോക്ടർ കടന്നു വന്നു.
"Pain ഉണ്ടോ?"
"ഇല്ല."
"ചെറിയൊരു ഇൻജെക്ഷൻ തന്നിട്ടുണ്ട്. അതിന്റെ മരവിപ്പ് വിട്ടു മാറുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാവാം. മരുന്ന് കൊടുത്തിട്ടുണ്ട്. പേടിക്കണ്ട കേട്ടോ."
"മ്മം." സാറ മൂളി.
"ഇന്ന് തന്നെ വീട്ടിൽ പോകാം കേട്ടോ. ഇതിനിടയിൽ രക്തശ്രാവം വല്ലതും അമിതമായി ഉണ്ടാകുന്നേൽ പറയണം. പേടിക്കണ്ട. കുറച്ചു ദിവസത്തേക്ക് ചെറിയ ബ്ലീഡിങ് കാണും. പിന്നെയൊരു രണ്ടാഴ്ച വിശ്രമം. അത്രേയുള്ളൂ. ഇന്നത്തെ Procedures എല്ലാം നോർമൽ ആയിരുന്നു." ഡോക്ടർ പിന്നെയും കുറച്ചു നേരം മറ്റു നടപടി ക്രമങ്ങളെ പറ്റിയും, ഭാവി ചികിത്സ വിധികളെ പറ്റിയും പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ സാറയുടെ തോളിൽ തട്ടിയൊന്ന് സമാധാനിപ്പിച്ച ശേഷം ഡോക്ടർ അവിടെ നിന്നും പോയി.
ഡോക്ടർ പോയി, എല്ലാമൊന്ന് ഒതുങ്ങിയപ്പോൾ ഭാമ ചോദിച്ചു തുടങ്ങി.