പ്രിയതമയ്യ്ക്കെന്നും നാലര ആകുമ്പോഴാണ് നേരം വെളുക്കുക. കുളിച്ച് അടുക്കളയിൽ കയറിയാൽ പിന്നെ പത്തു പത്തരവരെ അവൾ അവിടെ തന്നെ. ആഴ്ചയിൽ ഒരിക്കൽ വീട് തൂത്തു വൃത്തിയാക്കാൻ വിമല വന്നു പോകുന്നതൊഴിച്ചാൽ, ആ വീട്ടിലെ സകല പണികളും പ്രിയതമ ഒറ്റയ്യ്ക്ക് തന്നെ ചെയ്തു പോന്നിരുന്നു.പ്രിയതമയുടെ ഭർത്താവ് സതീശന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. കാലത്ത് എഴുന്നേറ്റാലുടനെ രണ്ടു ചായ. ഒന്നയാൾ അപ്പി ഇടുന്നതിനു മുൻപ്, ഒന്ന് പിന്നയാൾ അപ്പിയിട്ട ശേഷം.
പിന്നെയൊരു ചായ ന്യൂസ് പേപ്പറിനൊപ്പം പിന്നൊന്ന് പ്രാതലിനൊപ്പം. അങ്ങനെ മൊത്തം നാലു ചായ സതീശനെന്നും രാവിലെ നിർബന്ധമാണ്.മൂത്ത മകൻ അജയ്, KSEB യിൽ ജോലി ചെയ്യുന്നു. അവനു രാവിലെ പുട്ടും,കടലയും അല്ലേ ദോശയും സാമ്പാറും മതി, എന്നാൽ ഇളയവൻ വിജയ്,ജിമ്മിൽ പോകുന്നത് കൊണ്ട് ഇരുപത് മുട്ടയുടെ വെള്ളയും , 4 ബദാമും, 4 കശുവണ്ടിയും, ഒരു ഗ്ലാസ് കുങ്കുമ പൂവിട്ട പഞ്ചാര ഇടാത്ത പാലും അനിവാര്യമാണ്.
വിജയ് ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്‌വെയർ ഇൻജിനിയറാണ്. അതുകൊണ്ട് ഉച്ചക്കും വൈകിട്ടുമൊക്കെ ബർഗർ അല്ലെ സാൻവിച് പോലെ എന്തെങ്കിലും വേണം. എന്നാൽ KSEB ക്കാരന് ചോറും,അവിയലും,കടുമാങ്ങാ അച്ചാറും, മെഴുക്കുപുരട്ടിയുമടങ്ങുന്ന ഊണ് പ്രധാനം. മൂന്നു നേരവും മീൻ കറി ഇല്ലാതെ ശതീശന് പറ്റില്ല. അയാൾ കാലത്തെ ദോശക്കൊപ്പവും മീൻ കറി കൂട്ടും. ഓരോരുത്തർക്കും ഓരോരോ ശീലങ്ങൾ. പ്രിയതമ ഇതൊക്കെ നോക്കിയും കണ്ടും അവരവർക്ക് വേണ്ടുന്ന കാര്യങ്ങൾ അറിഞ്ഞു ചെയ്യ്തു കൊണ്ടിരുന്നു.
എല്ലാവരും രാവിലെ, ഉച്ചക്കത്തെക്കുള്ള ആഹാരം പൊതിഞ്ഞെടുത്തു വീട് വീട്ടിറങ്ങിയാൽ പിന്നെ, വൈകുന്നേരം ഏഴ് മണിയാവുന്ന വരെ പ്രിയതമയാ വീട്ടിൽ ഒറ്റയ്ക്കാണ്.പ്രിയതമയുടെയും സതീശന്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 28 വർഷങ്ങളെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഇതിനിടയിൽ ലൈംഗീകമായി ഇവർ തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളത് വെറും നൂറിൽ താഴെ മാത്രമാവും.
ശരത്തിന് ഈ കാര്യത്തിൽ പണ്ടേ തീരെ താല്പര്യമില്ലായിരുന്നു.