"എടി നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു തന്നിട്ടുണ്ട്,അവന്മാർ നമ്മളെ കളയും മുന്നേ നമ്മൾ അവന്മാരെയങ്ങു കളഞ്ഞേക്കണമെന്ന് . രണ്ടു മൂന്നു ദിവസം ഒരു വിഷമം ഒക്കെ തോന്നും.ഒരു ഓർമ്മയൊക്കെ വരും.പിന്നെ അവന്മാരെ നീ താനെ മറന്നു പൊക്കോളും. അല്ലാണ്ട് ഇങ്ങനെ മോങ്ങി മോങ്ങി ഇരിക്കരുത്. അവളുടെ കോപ്പിലെ ഒരു ഞരമ്പ് രോഗം." സാറ നല്ല ദേഷ്യത്തിൽ ആയിരുന്നു. പ്രിയതമയാണേൽ ഒന്നും മിണ്ടാതെ അവളുടെ മുന്നിൽ തലകുനിച്ചങ്ങനെ നിൽപ്പുണ്ട് താനും.
"ഇതിപ്പോ ആരാ?" ഭാമ ചോദിച്ചു.
"മൃണേഷ്." സാറ കയറി പറഞ്ഞു.
"ഇവളുടെ പഴയതിന്റെ പേര് രതീഷ് എന്നായിയിരുന്നില്ലേ?" ഭാമക്ക് സംശയം.
"ഓ തന്നെ തന്നെ." സാറ വീണ്ടും ഇടപെട്ടു.
"രതീഷ്... മൃണേഷ് ... കൊള്ളാം ഷ്!!! ഒരു പ്രാസമൊക്കെ ഒക്കുന്നുണ്ട്."ഭാമ പ്രിയതമേ അഭിനന്ദിച്ചു.
"എടി.... ഓട്ടോ പിടിക്കണോ അതോ ബസ്സിൽ കയറാണോ?" സാറ തിരക്കി.അവർ മൂന്നു പേരും തുണിക്കടയിൽ കയറി, കുറച്ചു തുണിത്തരങ്ങളൊക്കെ വാങ്ങി ഭാമയുടെ വീടിലേക്കുള്ള യാത്രയിലായിരുന്നു.
"അല്ലേലും സിറ്റിയിൽ നിന്നും അങ്ങോട്ടേക്കൊരു ഓട്ടോ കിട്ടാൻ നല്ല പാടാന്നെ." ഭാമ പറഞ്ഞു.
"എന്നാ ബസ് നോക്കാം."
അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
പോകുന്ന വഴി വീണ്ടുമവരുടെ സംസാരം തുടർന്നു."എടി, നമ്മളൊന്ന് മനസിലാക്കുക. നമുക്കൊക്കെ നല്ല പ്രായമുണ്ട്. അതുകൊണ്ട് നമ്മളെ ആരും ഇനി സീരിയസായി പ്രണയിക്കില്ല. ഒക്കത്തിനും ഒരു നേരംപോക്ക് മാത്രമാവും നമ്മള്. ഈ ദിവ്യ പ്രണയമെന്ന സാധനം ഇനി നമ്മുടെ പ്രായത്തിൽ ഉള്ളവർക്ക് സെറ്റ് ആയെന്ന് വരില്ല. അതുകൊണ്ട് നമ്മളും അങ്ങോട്ട് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക,അതേ നമുക്കും പാടുള്ളു. ഒന്നിനെയും തലയിലും, ഞെഞ്ചിലും കയറ്റി വച്ചു പോകരുത്.ഒരിക്കലും, ഒരുത്തനോടും സീരിയസ് ആവരുത്.കേട്ടല്ലോ?" സാറയുടെ വക താക്കീത് വന്നു.
"ഒരുപാട് നേരം സംസാരിച്ചിരിക്കുമ്പോൾ , ഉള്ളിൽ അറിയാതെയൊരു അടുപ്പം ആരോടായാലും ഒന്ന് തോന്നി പോകും. പിന്നെ അയാൾ മിണ്ടാതെയാവുകയോ, അകലം പാലിക്കുകയോ ചെയ്യുമ്പോൾ ഒരു വിഷമവും ഉണ്ടാവും. ആവശ്യം വരുമ്പോൾ മാത്രം നമ്മളെ തേടി വരുന്നൊരവസ്ഥ. അല്ലെ പിന്നെ അയാളുടെ ബോറടി മാറ്റാനുള്ള ഒരു ഉപകരണം മാത്രമാവും ഞാൻ." പ്രിയതമ തന്റെ അവസ്ഥ വിശദീകരിച്ചു.
KAMU SEDANG MEMBACA
അസഭ്യം അശ്ലീലം ആഭാസം
Humorപ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ