ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് എത്തിയിട്ട് ഇന്നേക്ക് 1ആഴ്ചയായി,
ഉമ്മയും വാപ്പയും ഇടക്ക് റൂമിൽ വന്നു നോക്കും എന്നിട്ട് പോകും, എന്നും കനി വരുന്നതുകൊണ്ട് ഒരു ആശ്വാസം മനസ്സിന് തോന്നി തുടങ്ങി അവൾക്ക് ഒപ്പം ഇരിക്കുന്ന കുറച്ചു നിമിഷം പോലും തന്നിൽ ഒരു ചെറിയ പുഞ്ചിരി വരുത്തി..... എന്നാൽ ഇപ്പോൾ താൻ അനുഭവിക്കുന്ന ശാന്തത ഉണ്ടനെ ഇല്ലാതെയാക്കുമെന്ന് ഒരിക്കൽ പോലും ആലോചിച്ചില്ല,
കനി തിരികെ വൈകുന്നേരം ആയതും ഇറങ്ങാൻ നിന്നതും ഉമ്മി തടഞ്ഞു....
ഇന്ന് ഇവിടെ നിൽക്കാൻ ആവിശ്യപ്പെട്ടു ആദ്യം അവൾ മടിച്ചെങ്കിലും ദുവയെ ഓർത്തു നിൽക്കാം എന്ന് സമ്മതിച്ചു...
പിറ്റേന്ന് ഞങ്ങൾ ഉറക്കം ഉണർന്നതും ഉമ്മി കുടിക്കാൻ ഉള്ളതുമായി റൂമിലേക്ക് വന്നു അത് ഒരു പതിവില്ലാത്ത കാഴ്ചയതിനാൽ തന്നെ ദുവ ഞെട്ടി!!
: നിങ്ങ രണ്ടാളും കുളിച് വേഷം മാറി ഹാളിലേക്ക് വാ
കനി : ഹ്മ്മ്
ഉമ്മ പോയതും കനി ദുവയെ നോക്കി അവളുടെ നോട്ടത്തിനുള്ള മറുപടി അവളിലും ഇല്ലായിരുന്നു...
കനി : നിന്റെ ഉമ്മി നന്നായോ?
ദുവ : അറിയില്ല.... ചിലപ്പോ ഇനി ഞാൻ എന്തേലും ചെയ്താലോ എന്ന് വച്ച് ആകും 🙂
കനി : ശേ ഇങ്ങനെ ഇവർ മാറുമായിരുന്നേൽ നീ നേരത്തേ വിഷമം കുടിച്ചാൽ മതിയായിരുന്നു🤧
അതിനു മറുപടി എന്നോണം ദുവ ഒന്ന് ചിരിക്കാൻ ശ്രമിച്ചു, ഒപ്പം അവിടെ നിന്ന് മാറാന്നുള്ളത് എടുത്ത് ബാത്‌റൂമിൽ കേറി.....
.
.
.
ഈ സമയം മുറ്റത്തേക്ക് ഒരു വൈറ്റ് ബെൻസ് വന്നു അതിൽ നിന്ന് 2 പേർ ഇറങ്ങി ;
: അഹ്.... വരൂ അകത്തേക്ക് ഇരിക്കാം
വന്നവർ അവർക്കായി ഒരു ചിരി സമ്മാനിച്ചു അകത്തേക്ക് ഇരുന്നു ;
ВЫ ЧИТАЕТЕ
ѕтσяιєѕ σf ναяισυѕ ℓуf 👣
Фанфикшнമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
