ഒരുനിമിഷം പോലും അവിടെ പിന്നീട് നിൽക്കാൻ അവന് തോന്നിയില്ല അവൻ ബൈക്ക് എടുത്ത് തിരികെ പോയി , ക്ലാസ്സിലേക്ക് എന്ന് പറഞ്ഞ് പോയ ശിവയെ ക്ലാസ്സിൽ കാണാതെ ആയതും മഹിയും, വിഹാൻ, പ്രണവ് ചുറ്റും നോക്കി! അവനെ tgappi ഇറങ്ങാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും സർ വന്നിരുന്നു ക്ലാസ്സ് കഴിയുന്നത് വരെ അവർ 3 പേരും പല ചിന്തകളിൽ ഇരുന്നു, ബെൽ കേൾക്കേണ്ട താമസം അവർ 3 ഉം ഇറങ്ങി ;
മഹി : എന്നാലും ഇവൻ എന്താടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്😖
വിഹാൻ : നീ ടെൻഷൻ ആക്കാതെ നമുക്ക് ഇവിടെ ഒക്കെ ഒന്ന് നോക്കാം, ചിലപ്പോ ആ ലൈബ്രറിയിൽ കാണും
പ്രണവ് : അതു ശെരിയാ... നമുക്ക് അവിടെ പോയി നോക്കാം!
മഹി : ഇല്ല..... അവൻ അവിടെ വന്നിട്ടില്ലയെന്ന അവിടെ നിൽക്കുന്ന സർ പറഞ്ഞത്
വിഹാൻ : പിന്നെ ഇവൻ ഇതെവിടേക്ക് ആണ് പോയത്🥲
പ്രണവ് : ഡാ...... ഇനി തിരിച്ചു ഹോസ്റ്റലിൽ മറ്റോ പോയോ?!
മഹി അതിനു അവനെയൊന്നു നോക്കി, ഒന്ന് അമർത്തി മൂളി കൊണ്ട് ക്ലാസ്സിലേക്ക് കയറി 3 പേരുടെയും ബാഗ് എടുത്തു!!
മഹി : വാ!!
അതിന് ഒന്ന് മൂളി കൊണ്ട് അവർ 3 ഉം ഇറങ്ങി ;
.
.
.
.
ഇതേ സമയം അനുസരണയില്ലാതെ ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ തടയാതെ അവന്റെ ബൈക്ക് മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു!!
ചങ്ക് പൊട്ടി പോകുന്നപോലെ ഒരു തോന്നൽ, ബൈക്ക് അവന്റെ കൈയിൽ നിന്ന് തെന്നി മാറുന്നത് പോലെ!
ഒട്ടും താമസിയാതെ ബൈക്ക് കൈയിൽ നിന്നും പോയി, ശിവ റോഡിലേക്ക് തെറിച്ചു വീണു!
തൊട്ട് അടുത്ത ഈ രംഗം കണ്ടുന്നിവർ അവനെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു, അവന്റെ ഫോണിൽ ആദ്യം കണ്ട നമ്പറിൽ വിളിച്ചു കാര്യം ഇൻഫോം ചെയ്യ്തു കൊണ്ട് വന്നതിൽ ഒരാൾ!
ബൈക്ക് ആക്‌സിഡന്റ് എന്ന് കേട്ടതും സകല നിയന്ത്രണങ്ങളും വിട്ടു കൊണ്ട് വിഹാൻ അവന്റെ ബൈക്ക് ഹോസ്പിറ്റലിലേക്ക് എത്തിച്ചു!
ESTÁS LEYENDO
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanfictionമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
