ദിവസങ്ങൾ കടന്നു പോയി ഈ ദിവസങ്ങളിൽ ഒക്കെ തന്നെ അവൻ ആ സ്റ്റോൺ അന്വേഷിച്ചു നടന്നുയെങ്കിലും അവന് കണ്ടെത്താൻ കഴിഞ്ഞില്ല. അതിൽ അവന് അവളെ കാൾ സങ്കടം തോന്നിയിരുന്നു ഒരു പക്ഷേ അത് പെട്ടെന്ന് കണ്ടെത്തിയാൽ അവളുടെ പ്രശ്നത്തിനൊരു തീർപ്പ് ആകും..
എന്നാൽ മിലി ഇതൊന്നും ഒരു കാര്യമില്ലയെന്ന മട്ടിൽ ആണ് ആൾ എന്തോ മാജിക് പവർ കിട്ടിയപോലെ ഇടക്ക് ക്യാറ്റ് ആക്കും ഹ്യൂമൻ.... ചാടി തുള്ളി അവിടെയും ഇവിടെയും നടക്കുന്നു..
ഓരോ ദിവസം കൂടി വരുമ്പോഴും ക്രിസിന്റെ മനസ്സിൽ വേദന കൂടി വന്നു, പെട്ടെന്നൊരു ദിവസം അവൾ അവനെ വിട്ട് പോയാൽ എന്ത് ചെയ്യും?? അങ്ങനെ പോയാൽ അവൾ പറഞ്ഞപ്പോലെ വരാൻ സാധിച്ചില്ലായെങ്കിലോ??
ഓരോന്ന് ആലോചിച്ചു അവന്റെ തല പുകഞ്ഞുകൊണ്ടേയ് ഇരുന്നു...
അങ്ങനെ ഒരു ഡേ🍁
അവൻ അവൾക്ക് വേണ്ടതൊക്കെ വിളമ്പി വെച്ചിട്ട് അവൻ ഓഫീസിലേക്ക് പോയി... പോകാൻ നേരം ഒരുപ്പാട് കാര്യങ്ങൾ അവളോട് പറഞ്ഞിട്ട് ആണ് പോയത്... Like പുറത്തേക്ക് പോകരുത് ഡോർ ലോക്ക് ചെയ്യണം അവൻ അല്ലാതെ ആര് വന്നാലും ഡോർ ഓപ്പൺ ചെയ്യരുത് അങ്ങനെ ഓരോന്ന്..
അവൻ പറഞ്ഞത് അനുസരിച്ചാണ് അന്ന് അവൾ നിന്നത് വീട്ടിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൂടുതൽ നേരവും പൂച്ച ആയി തന്നെ ഇരുന്നു കാരണം അതാകുമ്പോൾ ജനലിന്റെ സൈഡിൽ ചുരുണ്ടു കൂടി കിടക്കാൻ സുഖമാണ്!!
1:00 pm
വിശപ്പിന്റെ വിളി വന്നതും അവൾ ചാടി ഇറങ്ങി കിച്ചണിലേക്ക് പോയി തനിക്ക് എടുത്തു വെച്ചത് എടക്കാനായി പോയതും....കണ്ടത്👀
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.