മൊഴി🥀

662 79 31
                                        

ഇന്നത്തെ പുലരി കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പോകണം പക്ഷേ അവളെ തനിച്ചാക്കി ഞാൻ മാത്രം എങ്ങനെ?? അവളെ കുറച്ചും മുന്നോട്ട് അവളോടൊത്തുള്ള ജീവിതവും സ്വപ്നം കണ്ട് ഒരു രാത്രി കൂടി.....

രാവിലെ ആകരുതേ എന്ന് പ്രാത്ഥിച്ചു പക്ഷേ പ്രകൃതി നിയമത്തെ എന്റെ പ്രാർത്ഥന കൊണ്ട് മാറ്റാൻ കഴിയില്ലല്ലോ...

പതിവുപോലെ തന്നെ വിളി വന്നതും ഡോർ തുറന്നു, ഫ്രഷ് ആയി സാധനങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്ത് ഇറങ്ങാൻ ഒരുങ്ങിയതും സ്ഥിരം ലെറ്റർ വന്നിരുന്നു , അതിന്റെ അവകാശിയെ അറിയാവുന്നതുകൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... എന്റെ നാണം കണ്ടതും അമ്മയുടെ ചോദ്യം വന്നു....

:   മൊഴി മോൾടെ കത്ത് ആണോ??

" അവൾ അല്ലാതെകാലത്തും കത്ത് എഴുതുന്നത് ആരാ?? അതും എനിക്ക് 😂🥰 "

: ഈ പെണ്ണിന് ഇങ് വന്ന് നിന്നേ കണ്ടാൽ പോരേ എഴുതൊക്കെ എഴുതി അയക്കാൻ അവൾ അങ്ങ് അകലെ അല്ലാലോ ഒരു മതിലിനു അപ്പുറത്ത് അല്ലേ!!

: അത് അമ്മയ്ക്ക് അറിയില്ലേ നേരിട്ട് വന്നാൽ ത്രില്ല് പോകും... അതാ ഏട്ടത്തി ഇങ്ങനെ 😂

ഞാൻ ഒന്നും പറയേണ്ടി വന്നില്ല അതിനു മുന്നേ അനിയത്തി പറഞ്ഞു കഴിഞ്ഞു.....

: അമ്മ വേണേൽ നോക്കിക്കോ ഏട്ടൻ ഇറങ്ങാറ് ആകുമ്പോൾ ദോഗേറ്റിനു പുറകിൽ ഒരു തല കാണാം🤭

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now