അമ്മയുടെ നിരന്തരമായ എഴുത്തുകൾ വന്നു തുടങ്ങിയപ്പോഴാണ് നാട്ടിലേക്ക് പോകാനുള്ള ലീവ് വരാറായിയെന്നത് ഓർമ്മയിൽ വന്നത് , ക്യാപ്റ്റനോട് അതിനെ പറ്റി ചോദിക്കാം എന്നു കരുതി പോകാൻ ഒരുങ്ങിയതും കൂടെയുള്ള തമിഴൻ ചെക്കൻ അവന്റെ തങ്കച്ചിയുടെ വളക്കാപ്പാണ് ഒരാഴചയ്ക്ക് ഉള്ളിൽ എന്ന് പറഞ്ഞു ഒരേ വിഷമം ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്ത് കൊടുക്കാനുള്ള അവന്റെ ആഗ്രഹം കണ്ടില്ലായെന്ന് വയ്ക്കാൻ കഴിഞ്ഞില്ല ഉടനെ അമ്മയ്ക്കായി ഒരു കത്ത് എഴുതി അടുത്ത ലീവ് കിട്ടിയാൽ അങ്ങ് എത്തിക്കോളാം....!!
ഉഷ്ണകാലത്ത് ഇലകൾ പൊഴിയും പോലെ ദിനങ്ങൾ കൊഴിഞ്ഞു പോയി, അതു പോലെ തന്നെ അമ്മയുടെ പരാതി കത്തിന്റെ എണ്ണവും അപ്പുറത്തെ വീട്ടിലെ സിയാൻ ഗൾഫിൽ നിന്ന് വന്നു നിനക്ക് മാത്രം ലീവില്ല അല്ലേലും നിനക്ക് എന്നേ വേണ്ടലോ , വയസ്സാം കാലത്ത് ഞാൻ ഇവിടെ ഒറ്റയ്ക്ക് നാട് നോക്കേണ്ട എന്ന് ഞാൻ പറയില്ല ഇടക്ക് വന്നൂടെ?? എന്റെ കണ്ണ് അടയും മുന്നേ ഒന്നു കാണാൻ പറ്റുവോ?എന്നാണ് എന്റെ പൊന്നു മോൻ വരുന്നത് അമ്മയ്ക്ക് ഒറ്റയ്ക്ക് ഇരുന്നു മടുപ്പായി തുടങ്ങി ??
എന്തോ അതു വായിച്ചതും കണ്ണൊന്നു നിറഞ്ഞു, ശെരിയാണ് തന്റെ പത്തൊമ്പതാം വയസ്സിൽ സ്വന്തം നാട് ഉപേക്ഷിച്ചു രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കാൻ ആരംഭിച്ചു...

ВЫ ЧИТАЕТЕ
ѕтσяιєѕ σf ναяισυѕ ℓуf 👣
Фанфикമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......