പതിവ് പോലെ സൂര്യൻ ഉദിക്കും മുന്നേ പുരയിലെയെല്ല പണിയും തീർത്ത കോളേജിലേക്ക് പോകാനായി തയ്യാർ എടുക്കാൻ നേരം തന്നെ പുറത്ത് വാതിലിൽ നിർത്തതേയുള്ള തട്ട് കേട്ട് മുടി കെട്ടികൊണ്ട് തന്നെ വാതിൽ തുറന്നു.... മറ്റാരുമല്ല പലിശവാങ്ങാൻ വന്ന കൂട്ടരാണ്! അവരോടു എന്ത് പറയണമെന്ന് അറിയാതെ അകത്തേക്ക് ഒന്ന് നോക്കിയതും!
: ഇയ്യ് അകത്തേക്ക് ചെല്ല്
അത് കേട്ടതും അവൾ വേഗം അകത്തേക്ക് കേറി തിരികെ ബാഗ് എടുത്ത് വരുമ്പോൾ പലിശക്കാർ പോയിരുന്നു ഹാളിൽ ഉണ്ടായിരുന്ന ആരെയും നോക്കാതെ ഇറങ്ങാൻ ഒരുങ്ങിയതും....
: ഇയ്യ് ഇത് എങ്ങോട്ടാ ഒരുങ്ങി കെട്ടി??
' പഠിക്കാൻ...... കോളേജിലേക്ക് 🙂'
: ഇന്ന് നീ പോകേണ്ട... ചെല്ല് പോയി വേഷം മാറിക്കോ
' വാപ്പി..... അത്.... ഇന്ന് എക്സാം ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം🥺'
: ഒന്നും ഇങ്ങോട്ട് പറയേണ്ട പറയുന്നത് അങ്ങ് കേട്ടാൽ മതി 😡
: നീ ഇത് എന്താ പറയുന്നേ മോൾ പോയി എഴുതി വാ
: ഉമ്മ ഇത് എന്ത് അറിഞ്ഞിട്ടാ😡
: എന്താ നിനക്ക് എന്റെ വാക്ക് കേൾക്കുന്നതും ബുദ്ധിമുട്ട് വല്ലതും ഉണ്ടോ??
വാപ്പി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി ദേഷ്യത്തിൽ വാതിൽ അടച്ചു ഉമ്മുമ്മയ്ക്ക് ഒരു മുത്തം നൽകി അവൾ പുറത്തേക്ക് ഓടി പോയി...
എങ്ങനെ ഒക്കെയോ കോളേജിൽ എത്തി അപ്പോഴേക്കും കുട്ടികൾ ഒക്കെ പരീക്ഷ ഹാളിൽ കേറി കഴിഞ്ഞിരുന്നു മനസ്സിൽ അള്ളാഹുനെ അറിഞ്ഞു വിളിച്ചുകൊണ്ടു ഹാൾ ടിക്കറ്റിലെ റൂമിലേക്ക് കേറുമ്പോൾ കാണുന്ന കാഴ്ച question paper കൊടുക്കുന്ന സാറിനെയാണ്.....
' സർ.........'
അകത്തേക്ക് നോക്കി വിളിച്ചതും ഹാളിൽ ഉണ്ടായിരുന്ന എല്ലാരും ഒപ്പം സർ ഉം അവളെ തന്നെ നോക്കി....
: ആരായിതു ദുവ മേടം ഓ!! അല്ല എന്താ ഇത്ര നേരത്തേ വന്നത് കുറച്ചു കൂടി കഴിഞ്ഞ് വന്നാൽ മതിയായിരുന്നെലോ ഇവിടെ ഇപ്പൊ qstn കൊടുത്തത് അല്ലേ ഉള്ളു 😏
VOCÊ ESTÁ LENDO
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanficമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
