വീട്ടിലേക്ക് എത്തിയതും വെങ്കിയെന്നേ വലിച്ചു അവന്റെ റൂമിൽ കേറ്റി ഡോർ ലോക്ക് ചെയ്തു ;
" എന്താ ഡാ നിനക്ക്?? വാതിൽ തുറക്ക് എനിക്ക് ഇതൊക്കെ ഒന്നു മാറണം "
വെങ്കി : നീ എന്താ ആ കൊച്ചിനോട് പറഞ്ഞത്??
" ഞാൻ ഉള്ളത് പറഞ്ഞ് അത് കേട്ടപ്പോൾ അവൾക്ക് മനസിലായി കാണും വേണ്ടായെന്ന് "
വെങ്കി : ഇങ്ങനെ പോയാൽ നിനക്ക് പെണ്ണ് കിട്ടില്ല😒
" വേണ്ട 😂 "
വെങ്കി : എടാ അമ്മ അപ്പോ ഒറ്റയ്ക്ക്
" അമ്മയ്ക്ക് സഹായത്തിന് ആളെ ഞാൻ വയ്ക്കാം "
അതും പറഞ്ഞു ഡോർ തുറന്നതും അമ്മ,
: എനിക്ക് ആരുടേയും സഹായം വേണ്ട ജീവൻ ഉള്ള വരെ ഒറ്റയ്ക്ക് നില്കാൻ ആകും എന്റെ വിധി🥺
അമ്മ അവിടെ നിന്നു പോയി വെങ്കി അമ്മയ്ക്ക് പിന്നാലെയും,
അന്ന് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി തന്നുയെങ്കിലും അമ്മ ഒന്നും മിണ്ടിയില്ല രാത്രിയും അത് തന്നെ ആവർത്തിച്ചപ്പോൾ ചങ്ക് ഒന്നു പിടഞ്ഞു.....
" അമ്മ..... എന്തായിത് ആ കുട്ടിക്ക് എന്നേ ഇഷ്ടമായില്ല അതല്ലേ "
: അവൾക്ക് അല്ല നിനക്ക്, നീ മുടക്കിയതാണ്😏
" ഞാൻ ഉള്ളത് മാത്രമേ പറഞ്ഞുള്ളു അത് കേട്ടപ്പോൾ അതിനു വേണ്ടയെന്ന് തോന്നി കാണും അമ്മ അത് വിട് , ഞാൻ കുറച്ച് മാസം കഴിഞ്ഞു പോകും😒"
VOCÊ ESTÁ LENDO
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanficമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
