രാവ്🌘!!

730 66 22
                                        

ഒരൊറ്റ രാത്രികൊണ്ട് ജീവിതം മാറിയാൽ എന്ത് ചെയ്യും നിങ്ങൾ ഓരോരുത്തരും??

താൻ മറ്റൊരു വ്യക്തിയായി..... മറ്റൊരു സ്ഥലത്ത് , പരിചയമില്ലാത്ത ആളുകൾക്ക് ഒപ്പം . എന്നാൽ എന്റെ ജീവിതത്തിൽ ഒറ്റ ഒരു രാത്രികൊണ്ട് ഞാൻ അവൾ ആയി ഒരു പെണ്ണായി മാറി.....രണ്ടുപേരുടെ ലൈഫ്...വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ് പക്ഷേ എനിക്ക് വിശ്വസിച്ചല്ലേ പറ്റു....

" അളക "!!

രാത്രി ഉറങ്ങാൻ കിടന്ന ഞാൻ ഉറക്കം ഉണരുന്നത് ഹോസ്പിറ്റൽ റൂമിൽ അതും ശരീരത്തിൽ ഒരായിരം.... അത്രേയുമില്ല എങ്കിൽ പോലും ഒരു 5,6 വയറുകൾ അങ്ങ് ഇങ്ങായി കടിപ്പിച്ചിരിക്കുന്നു... പേടിച്ചിട്ട് അടുത്ത് ഉറക്കം തുഞ്ഞിരുന്ന ചേച്ചിയെ തട്ടിയതും അവർ ഉറക്കെ കരയാൻ തുടങ്ങി അത് കണ്ടിട്ട് എന്റെ ഉള്ള rely കൂടി പോയി...

അവർ പുറത്തേക്ക് പോയി Dr. ഉം ആയി അകത്തേക്ക് വന്നു...

എന്നേ അളക മോളേ...... എന്നൊക്കെ പറഞ്ഞു കരഞ്ഞു.. ഈ ചേച്ചിന്റെ കിളി പോയോ എന്നേ ഇങ്ങനെ വിളിക്കുന്നതെന്ന് ഓർത്തു ഒപ്പം അതു പറയാൻ ശ്രമിക്കവേ എന്റെ സ്വരത്തിനു ഒരു മാറ്റം.....

ഞാൻ വീണ്ടും ഞെട്ടി, സ്വയം തൊണ്ടയിൽ കൈ വെച്ചു അപ്പോൾ ദേ ഡോക്ടർ.....

: Are you okay അളക ??!

Confused ആയി അയാളെ ഒന്ന് നോക്കി.... അവസാനം രണ്ടും കല്പ്പിച്ചു എനിക്ക് ഒന്ന് മുഖം കാണാമെന്നു പറഞ്ഞു..

അടുത്ത നിമിഷം കണ്ണാടി കൊണ്ടുവന്നു ഒപ്പം എന്നേ കണ്ട് ഞാൻ ഒന്നുകൂടി ഞെട്ടി....

സ്വയം മുഖത്തുo കൈയിലും ഒക്കെ പിടിച്ചു നോക്കി.... കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി... ഇങ്ങനെ ഒന്നും നടക്കില്ല ഇത് സ്വപ്നം ആണെന്ന് സ്വയം പറഞ്ഞുകൊണ്ടേ ഇരുന്നു.....

അടുത്ത നിമിഷം കാണാനായി ആരൊക്കെയോ കേറി വന്നു ചിലർ വന്നു കെട്ടിപ്പിടിച്ചു അതിൽ ഒരു 19, 20 പ്രായമുള്ള പെണ്ണ് കുട്ടികൾ ചേച്ചിയെന്നും വിളിച്ച് ഓടി വന്നപ്പോൾ വയ്യ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...

പിറ്റേന്ന് രാവിലെ തന്നെ എന്നേ ആ ചേച്ചി ഏതോ വീട്ടിലെക്ക് കൊണ്ടുവന്നു.... അവിടെ ആ കുട്ടികൾ ഉണ്ട്. അവർ എന്നേ നിറഞ്ഞ പുഞ്ചിരിയോടെ വരവേറ്റു....

ѕтσяιєѕ σf ναяισυѕ ℓуf 👣Onde histórias criam vida. Descubra agora