പെട്ടെന്നുള്ള മഹിയുടെ മാറ്റം പ്രണവും വിഹാനും നന്നേ ശ്രദ്ധിച്ചു, എന്നാൽ അതിനെ പറ്റി വല്ലതും ചോദിക്കാൻ തുടങ്ങും മുൻപ്പ് തന്നെ അവൻ ഒന്ന് നോക്കുക പോലും ചെയ്യാതെ ശിവയുടെ ബൈക്കിനു പിന്നിൽ കയറി!
പ്രണവ് : ഇപ്പോ നമ്മൾ ആരായി ( മുന്നിൽ പോകുന്ന ശിവയുടെ ബൈക്ക് നോക്കി പറഞ്ഞു )
വിഹാൻ : ചോദിക്കാൻ എന്ത് ശശി😒
പ്രണവ് : ഇവന്റെ മുഖഭാവം കണ്ടിട്ട് ഇന്ന് നമുക്ക് ഡ്രസ്സ് കിട്ടൂല🤧
വിഹാൻ : അത് എനിക്കും തോന്നി, നീ ഹോസ്റ്റലിലേക്ക് വിട്ടോ!
പ്രണവ് അതിനൊന്നു മൂളി, അവർക്ക് പിന്നാലെ തന്നെ ഹോസ്റ്റലിലേക്ക് ബൈക്ക് ഓടിച്ചു!
ഹോസ്റ്റൽ എത്തിയതും മഹി നേരെ റൂമിലേക്ക് പോയി, അവന് പിന്നാലെ തന്നെ ശിവയും!
" നിങ്ങൾ വരുന്നില്ലേ?? "
പ്രണവ് : അയ്യോ ഞങ്ങൾ പാവങ്ങൾ അങ്ങ് വന്നോളമേ😒
അവന്റെ ആ ഡയലോഗ് കേട്ടതും ശിവ അവനെയൊന്നു തറപ്പിച്ചു നോക്കി ;
" എന്താ ഡാ വയ്യേ നിനക്ക്? 😅"
വിഹാൻ : വയ്യാത്തത് അവനല്ല ആ മുന്നിൽ പോയ മൊതലിനാണു🤧
" അവന് എന്ത് കുഴപ്പം, നിനക്ക് ഒക്കെ എന്താ?? ഓ..... ഡ്രസ്സ് വാങ്ങാത്തതിന്റെയാണോ?? അതു നമുക്ക് ഫ്രഷ് ആയി വന്നിട്ട് വാങ്ങാം"
പ്രണവ് : അതല്ല.... അവൻ ആകെ ഷോക്ക് ലുക്കിലാണ് അവിടുന്ന് വന്നത്
" പോടാ..... അവന് ഒരു കുഴപ്പവുമില്ല "
വിഹാൻ : അല്ലടാ.... ബില്ല് കൊടുക്കാൻ പോയപ്പോ എന്തോ നടന്നിട്ടുണ്ട്!
" എങ്കിൽ വാ നമുക്ക് പോയി തിരക്കാം"
അങ്ങനെ അവർ 3 പേരും റൂമിലേക്ക് കയറി.... അവിടെ ബെഡിൽ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കയായിരുന്നു മഹി!
" എന്താ ഡാ..... എന്താ നിനക്ക് പറ്റിയെ?? "
പറയുന്നതിനോട് ഒപ്പം തന്നെ അവൻ മഹിയ്ക്ക് അരികിലേക്ക് പോയി!
മഹി : അത്...... ഡാ!
വിഹാൻ : ഒരു ലാഗും വേണ്ട ഒന്ന് പറയ്😤
VOUS LISEZ
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanfictionമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
