അറിയാതെ👀💗

527 54 37
                                        

അന്നു സിയ വന്നതിൽ
പിന്നെ ഓഫീസിലേക്ക് വന്നിട്ടില്ലായെങ്കിലുംമുഖവും നിറഞ്ഞ പുഞ്ചിരിയും മനസ്സിനെ അലട്ടികൊണ്ടിരുന്നു....

മനസ്സിൽ ഒരു ആയിരം ചിന്തകളും ആയി റോഡ് മുറിച്ച് ഇറങ്ങിയതും ഒരു ബൈക്ക് മുന്നിൽ ബ്രേക്ക്‌ ഇട്ട് നിർത്തി.... മുഖം ഉയർത്തിയതും കണ്ടു അതേ മിഴികൾ.....

: ഇവിടെ എങ്ങും അല്ലല്ലോ മൈൻഡ്?? എന്ത് പറ്റി?

ചോദ്യത്തിനു മറുപടി നൽക്കാതെ ഒന്നു നോക്കി ;

: എന്തോ വിഷമം ഉണ്ടെന്ന് മനസിലായി വിരോധമില്ലായെങ്കിൽ ഒരു കോഫീ ആയാലോ?!

" അത്...... എനിക്ക് ഓഫീസിൽ വർക്ക്‌ ഉണ്ട് "

: അങ്ങനെ ആണെങ്കിൽ ഞാൻ ഈവെനിംഗ് വരാം

" വേണ്ട...... "

അതും പറഞ്ഞു ബാഗ് മുറുകെ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ട് അവിടെ നിന്നു....

: കോഫീ വേണ്ടയെങ്കിൽ വേണ്ട.... പക്ഷേ ഒരു അപ്ലിക്കേഷൻ ഫോം തന്നാൽ ഫിൽ ചെയ്ത് തരുവോ?

അതെന്ത് എന്നാ ഭാവത്തിൽ തിരിഞ്ഞു നോക്കിയതും മറുവശത്തു നിന്നൊരു പൊട്ടിച്ചിരി കേട്ടു.....

: അധികം വളച്ചുകെട്ടാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ട്ടം ആണ്, എന്റെ ജീവിതത്തിലേക്കുള്ള അപ്ലിക്കേഷൻ ആണ് താൻ ഫിൽ ചെയ്ണ്ടെയതു ❤️

ѕтσяιєѕ σf ναяισυѕ ℓуf 👣Tempat cerita menjadi hidup. Temukan sekarang