❤️ ജാനകി ദേവാത്മം ❤️

1.8K 125 99
                                        

പറമ്പിലെ ജോലികൾ തീർത്ത്
ങ്ങൾക്ക് അരികിലേക്ക് ഓടി കിതച്ച് വരുന്ന അമ്മ എനിക്ക് എന്നും അത്ഭുതം ആയിരുന്നു. എത്രയൊക്കെ ഷീണം ഉണ്ടായാലുംമുഖത്ത് മായാതെ ഒരു നിറ പുഞ്ചിരിയെന്നും ഉണ്ടാക്കും. അമ്മയെ കൂടുതൽ സുന്ദരിയാക്കുന്നത് മൂക്കിൽ സ്ഥാനം പിടിച്ചിരിക്കുന്ന പച്ചക്കല്ലിന്റെ മൂക്കുത്തിയെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, അത് കേൾക്കുമ്പോൾ എന്റെ കവിളിൽ ഒന്നു നുള്ളി അമ്മ പറയും ഇതന്റെ " ജാനിക്ക് " ഉള്ളതാണ്. അത് കേട്ട് ഞാനും ഒന്നു പുഞ്ചിരിക്കും ഇന്ന് അതൊക്കെ ഓർക്കുമ്പോൾ മനസ് വല്ലാണ്ട് നീറി പുകയുകയാണ്.... എനിക്കായി ഇന്ന്ലോകത്ത് അത് മാത്രമേയുള്ളൂ.....

അവസാന നാളുകൾ എത്തിയതും അമ്മ അത് എന്റെ കൈകളിൽ ഏൽപ്പിച്ചു പോയി ഒപ്പം അനിയത്തിയെ നന്നായി മോൾ നോക്കണം എന്നും..... ആ സമയത്ത് 14 വയസ്സുള്ള എന്റെ മുന്നിൽ അനിയത്തിയെ അമ്മ പറഞ്ഞതുപോലെ നന്നായി നോക്കണം എന്ന് ആയിരുന്നു.

അന്നുമുതൽ അവൾക്ക് വേണ്ടി മാത്രമായി ജീവിതം, അവളുടെ ഓരോ കുറുമ്പുകളും എന്നിലെ വേദനകളെ ലേശം കുറച്ചിരുന്നു. അധികം പഠിപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ എന്നെ കൊണ്ട് ആകുന്ന ജോലികൾ ഞാൻ ചെയ്തു.

നാട്ടുകാർക്ക് ഒക്കെ എന്നെ പണ്ടേ പരിചിതമാണ് അമ്മക്ക് ഒപ്പം ഇടക്ക് എല്ലായിടവും ഞാൻ പോകാറുണ്ട് എന്നാൽ നിതി അവൾ ചെറുതായതുകൊണ്ട് അടുത്തുള്ള മാമിന്റെ വീട്ടിൽ ആക്കും . എന്നാൽ എന്നെ നന്നായി അറിയാം എന്ന് കരുതിയവർ തന്നെ എന്നെ പറ്റി പലതും പറഞ്ഞു നടന്നു .

ѕтσяιєѕ σf ναяισυѕ ℓуf 👣Où les histoires vivent. Découvrez maintenant